Saturday May 27, 2017
Latest Updates

ആപ്പിളുകളെക്കുറിച്ച് പുസ്തകം

ആപ്പിളുകളെക്കുറിച്ച് പുസ്തകം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ എത്ര തരം ആപ്പിളുകള്‍ ഉണ്ടെന്ന് അറിയാമോ? ഉത്തരം തേടി ഗൂഗിളില്‍ തെരയേണ്ട. അയര്‍ലണ്ടിലെ ആപ്പിളുകളെക്കുറിച്ചുള്ള പുസ്തകം വിപണിയില്‍ ഇറങ്ങി. അയര്‍ലണ്ടില്‍ ആകെ 68 ഇനം ആപ്പിളുകള്‍ ഉണ്ടെന്നാണ് ഈ പുസ്തകം പറയുന്നത്. മൈക്കല്‍ ഹെന്നര്‍ട്ടി രചിച്ച ആപ്പിളുകളെക്കുറിച്ചുള്ള പുസ്തകം കൃഷിമന്ത്രി ടോം ഹേയ്‌സ് പ്രകാശനം ചെയ്തു. ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളജിലെ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം മേധാവിയാണ് പ്രൊഫ. മൈക്കല്‍.

അയര്‍ലണ്ടില്‍ വിളയുന്ന ആപ്പിളുകളുടെ ജനിതക സവിശേഷതകള്‍ ഉള്‍പ്പെടെ വിവരിക്കുന്ന പുസ്തകമാണ് മൈക്കല്‍ രചിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ കൂടി സഹായത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ആപ്പിള്‍ കൃഷിക്കാര്‍ക്കും ആപ്പിള്‍ പ്രേമികള്‍ക്കും ഒരു പോലെ പ്രയോജനകരമാണ് ഈ പുസ്തകമെന്ന് മന്ത്രി പറഞ്ഞു

Scroll To Top