Tuesday June 27, 2017
Latest Updates

ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹത വര്‍ഷത്തില്‍ 182 ദിവസമെങ്കിലും ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രം :സത്യവാങ് മൂലം എഴുതി വാങ്ങി പ്രവാസികള്‍ക്ക് ഇളവുകള്‍ ലഭ്യമാക്കാം

ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹത വര്‍ഷത്തില്‍ 182 ദിവസമെങ്കിലും ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രം :സത്യവാങ് മൂലം എഴുതി വാങ്ങി പ്രവാസികള്‍ക്ക് ഇളവുകള്‍ ലഭ്യമാക്കാം

ന്യൂഡല്‍ഹി:ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനും,ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അഥോറിട്ടി ഓഫ് ഇന്ത്യ സിഇഒ ഡോ. അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കി.

ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ പ്രവാസികള്‍ക്ക് അര്‍ഹതയില്ലെന്നും ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഇളവു നല്‍കാന്‍ അതതു വകുപ്പുകള്‍ക്കു ബാധ്യതയുണ്ടെന്നാണു കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പ്രവാസിയാണെന്നും ആധാര്‍ കാര്‍ഡിന് അര്‍ഹതയില്ലെന്നും സത്യവാങ്മൂലം വാങ്ങി വകുപ്പുകള്‍ക്ക് ഇതു ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മിക്ക ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രവാസികള്‍ ആശങ്കാകുലരാണെന്ന റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആധാര്‍ നിയമത്തിലെ 3.1 സെക്ഷന്‍ പ്രകാരം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കു മാത്രമമേ ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അര്‍ഹതയുള്ളു. അതുകൊണ്ടു തന്നെ പ്രവാസികള്‍ക്ക് അതു ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദായനികുതി നിയമം ഉള്‍പ്പെടെയുള്ള മറ്റു നിയമങ്ങള്‍ അനുസരിച്ച് തൊട്ടുമുമ്പുള്ള വര്‍ഷത്തില്‍ 182 ദിവസമെങ്കിലും തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കാത്തവരെ പ്രവാസികളായാണു കണക്കാക്കുന്നത്.


അതേസമയം ആധാര്‍ നിയമത്തിലോ സര്‍ക്കാര്‍ വിജ്ഞാപനത്തിലോ പ്രവാസികളെ ഒഴിവാക്കുന്നതായി കൃത്യമായി വ്യക്തമാക്കാത്ത സാഹചര്യത്തില്‍ പ്രവാസികള്‍ക്കും ആധാര്‍ ലഭിക്കുമെന്നാണ് പലരും കരുതുന്നതെന്നും ഡോ. അജയ് ഭൂഷണ്‍ വ്യക്തമാക്കി. പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ,ആധാരം രജിസ്റ്റര്‍ ചെയ്യുന്നതും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു വേണം എന്ന് പുറത്തുവന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു,

Scroll To Top