Tuesday October 16, 2018
Latest Updates

ആദ്യ മത്സരത്തില്‍ തന്നെ ‘സ്വപ്ന തകര്‍ച്ച’യുമായി അയര്‍ലണ്ട്,മുന്‍ താരങ്ങളെ ആദരിച്ച് രാജ്യം 

ആദ്യ മത്സരത്തില്‍ തന്നെ ‘സ്വപ്ന തകര്‍ച്ച’യുമായി അയര്‍ലണ്ട്,മുന്‍ താരങ്ങളെ ആദരിച്ച് രാജ്യം 

ഡബ്ലിന്‍: അയര്‍ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് അരങ്ങേറ്റത്തിന്റെ ആവേശത്തില്‍ നില്‍ക്കുമ്പോള്‍ മുന്‍ താരങ്ങളെ ആദരിച്ച് ബോര്‍ഡ്. മൂന്നാം ദിവസം ചായ ഇടവേളയ്ക്കായി ടീമുകള്‍ ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിയപ്പോള്‍ നൂറിലധികം വരുന്ന മുന്‍ അയര്‍ലണ്ട് വനിത-പുരുഷ അന്താരാഷ്ട്ര താരങ്ങളെ വമ്പിച്ച കൈയ്യടികളോടെ കാണികള്‍ ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. അയര്‍ലണ്ടിന്റെ ഇതുവരെയുള്ള ക്രിക്കറ്റ് യാത്രയില്‍ വലുതും ചെറുതമായ പങ്കുവഹിച്ച താരങ്ങളെ അനുമോദിക്കുവാന്‍ അയര്‍ലണ്ട് ക്രിക്കറ്റ് ഈ ചരിത്ര മുഹൂര്‍ത്തം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

ചരിത്രത്തിലിടം നേടിയ ആദ്യ ടെസ്റ്റ് മല്‍സരത്തിന്റെ മൂന്നാം ദിനവും അയര്‍ലണ്ട് തകര്‍ച്ചയിലായിരുന്നു.ആദ്യ ഇന്നിങ്‌സില്‍ ഒന്‍പതിനു 310 എന്ന സ്‌കോറിനു പാക്കിസ്ഥാന്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ പാകിസ്താനെതിരായ ടെസ്റ്റിന്റ ആദ്യ ഇന്നിങ്സില്‍ അയര്‍ലണ്ട് 130 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒന്നാം ഇന്നിങ്സില്‍ 310-9 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. പാകിസ്താന്  വേണ്ടി ഫഹീം അഷ്റഫ് (83), അസദ് ഷഫീഖ് (62), ശദാബ് ഖാന്‍ (55), ഹാരിസ്സുഹൈല്‍ (31) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ആദ്യ ഇന്നിങ്സിനിറങ്ങിയ അയര്‍ലണ്ടിന്റെ മുന്‍നിര തകര്‍ന്നടിഞ്ഞു. ഒരുവേള 7-5 എന്ന ദുര്‍ബലമായ നിലയിലായിരുന്ന കന്നിക്കാരെ 40 റണ്‍സെടുത്ത കെവിന്‍ ഒബ്രീനും പുറത്താകാതെ നിന്ന ഗാരി വില്‍സണുമാണ് (33) 100 കടത്തിയത്. പാകിസ്?താനുവേണ്ടി മുഹമ്മദ് അബ്ബാസ് നാലും ശദാബ് ഖാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ അയര്‍ലണ്ടിന് വേണ്ടി ടിം മുര്‍താഗ് നാലും സ്റ്റുവര്‍ട്ട് തോംപ്സണ്‍ മൂന്നും ബോയ്ഡ് റാങ്കിന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടിയ ആതിഥേയര്‍ പാക്കിസ്ഥാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ടെസ്റ്റിന്റെ ആദ്യ ദിവസം പൂര്‍ണ്ണമായും മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു,

അയര്‍ലണ്ട് നിരയില്‍ പത്ത് താരങ്ങളും പാക്കിസ്ഥാന്‍ നിരയില്‍ രണ്ട് താരങ്ങളുമാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. അയര്‍ലണ്ട് ഫാസ്റ്റ് ബൗളര്‍ ബോയഡ് റാങ്കിന്‍ ഇംഗ്ലണ്ടിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അയര്‍ലണ്ടിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് കളിച്ച ടീം അംഗങ്ങള്‍ :

പാക്കിസ്ഥാന്‍: അസ്ഹര്‍ അലി, ഇമാം ഉള്‍ ഹക്ക്, ഹാരിസ് സൊഹൈല്‍, അസാദ് ഷഫീക്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, ഫഹീം അഷ്‌റഫ്, മുഹമ്മദ് അമീര്‍, മുഹമ്മദ് അബ്ബാസ്, രാഹത് അലി

അയര്‍ലണ്ട്: വില്യം പോര്‍ട്ടര്‍ ഫീല്‍ഡ്, എഡ് ജോയ്‌സ്, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, നിയാല്‍ ഒ ബ്രൈന്‍, പോള്‍ സ്റ്റിര്‍ലിംഗ്, ഗാരി വില്‍സണ്‍, കെവിന്‍ ഒ ബ്രൈന്‍, സ്റ്റുവര്‍ട് തോംപ്‌സണ്‍, ട്രയോണ്‍ കെയിന്‍, ടിം മുര്‍ട്ഗ, ബോയഡ് റാങ്കിന്‍.

Scroll To Top