Monday December 11, 2017
Latest Updates

ആദ്യകുര്‍ബാന സ്വീകരണം ഇനി സ്‌കൂളുകളില്‍ പാടില്ല,കൂദാശകള്‍ക്കായുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ വേണ്ടെന്ന് തീരുമാനം

ആദ്യകുര്‍ബാന സ്വീകരണം ഇനി സ്‌കൂളുകളില്‍ പാടില്ല,കൂദാശകള്‍ക്കായുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ വേണ്ടെന്ന് തീരുമാനം

ഡബ്ലിന്‍: ക്രിസ്തുമതത്തിലെ കൂദാശകള്‍ക്കായി അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ നടത്തിപ്പോരുന്ന പ്രത്യേക ട്രൈനിംഗ് ക്‌ളാസുകള്‍ നിര്‍ത്തലാക്കുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം.മത പഠനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു സമയക്രമങ്ങളില്‍ ആദ്യകുര്‍ബാന,സ്ഥൈര്യലേപനം(കണ്‍ഫര്‍മേഷന്‍) എന്നി കൂദാശകള്‍ക്കായി പരിശീലിപ്പിക്കുന്നത് ഇതോടെ നിര്‍ത്തലാക്കേണ്ടി വരും.

വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടനാണ് രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായേക്കാവുന്ന തീരുമാനം ഇന്നലെ പ്രഖ്യാപിച്ചത്.ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് താമസംവിനാ രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 12 കമ്യൂണിറ്റി സ്‌കൂളുകളില്‍ നടപ്പാക്കും.

എന്നാല്‍ കത്തോലിക്കാ മാനേജ്മെന്റിന് കീഴിലുള്ള സ്‌കൂളുകളില്‍ മാനേജ്മെന്റിന് താത്പര്യമുണ്ടെങ്കില്‍ നിലവിലുള്ള ക്രമം തുടരാം.

കമ്യൂണിറ്റി സ്‌കൂളുകളില്‍ സ്വീകരിക്കുന്ന നയം കത്തോലിക്കാ മാനേജ്മെന്റ് സ്‌കൂളുകളിലും സമീപഭാവിയില്‍ നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യം.എന്നാല്‍ ഇത് സംബന്ധിച്ച് രക്ഷിതാക്കളുടെ നിലപാട് അറിയാനുള്ള സര്‍വേ നടത്തിയതിന് ശേഷമാവും നയമാറ്റത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചന നടത്തുകയുള്ളെന്നും മന്ത്രി പറഞ്ഞു.

‘കാറ്റിക്കിസം സ്‌കൂളുകളുടെ ചുമതലയിലേക്ക് നല്‍കിയത് ദശാബ്ധങ്ങള്‍ക്ക് മുമ്പാണ്.അക്കാലത്ത് അയര്‍ലണ്ടില്‍ ക്രൈസ്തവ സഭകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്നുമുതല്‍ അയര്‍ലണ്ടില്‍ ആദ്യകുര്‍ബാന,സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകളും,വേദപാഠവും പഠിപ്പിക്കുന്നത് സ്‌കൂളുകളില്‍ തന്നെയാണ്.ജനസംഖ്യയും കുടിയേറ്റവും കൂടിയതനുസരിച്ച് വിവിധ മതവിഭാഗങ്ങളും അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.അതിനനുസരിച്ചുള്ള നയമാറ്റങ്ങള്‍ അയര്‍ലണ്ടില്‍ ആവശ്യമാണ്’.എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ബോര്‍ഡ് ഓഫ് അയര്‍ലന്‍ഡിന്റെ വക്താക്കള്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

Scroll To Top