Thursday August 17, 2017
Latest Updates

ആത്മഗൗരവം നിറച്ച് സെന്റ് പാട്രിക് ഡേ പരേഡ് ,ഉത്സവലഹരിയില്‍ ഒരു ജനത

ആത്മഗൗരവം നിറച്ച് സെന്റ് പാട്രിക് ഡേ പരേഡ് ,ഉത്സവലഹരിയില്‍ ഒരു ജനത

ഡബ്ലിന്‍: സെന്റ് പാട്രിക്‌സ് ഡേ പരേഡിന്റെ ഭാഗമായി ഡബ്ലിനില്‍ അണിനിരന്നത് അഞ്ചു ലക്ഷത്തിലേറെപ്പേര്‍.മലയാളി സമൂഹവും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി പരേഡില്‍ പങ്കെടുത്ത് ഐറിഷ് സമൂഹത്തിന് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചു.

3,000ത്തോളം കലാകാരന്മാര്‍ പങ്കെടുത്ത പരേഡില്‍ അംഗവൈകല്യമുള്ളവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജൊവാന്‍ ഒ റയോര്‍ഡന്‍ ഓദ്യോഗിക ബഹുമതിയായി ‘ഗ്രാന്‍ഡ് മാര്‍ഷല്‍’ സ്ഥാനം അലങ്കരിച്ചു. യു.എസ്, യു.കെ, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബാന്‍ഡ് സംഘങ്ങളാണ് പരേഡിന് സംഗീതം പകര്‍ന്നത്. കാലിഫോര്‍ണിയയില്‍ നിന്നുമെത്തിയ ബെര്‍ക്കലി പോലീസ് ആന്‍ഡ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌സ്, കഴിഞ്ഞ വര്‍ഷത്തെ ബെര്‍ക്കലി ബാല്‍ക്കണി അപകടത്തെ അനുസ്മരിച്ചുകൊണ്ട് പരേഡ് നടത്തി.

തീം മ്യൂസിക് ആയ ‘മാര്‍ച്ച് ടു ഡബ്ലിന്‍’ എഴുതിയത് പുരസ്‌കാര ജേതാവായ പീറ്റ് സെന്റ് ജോണ്‍ ആണ്. നാലു ജിവസത്തോളം നീളുന്ന ആഘോഷപരിപാടികള്‍ക്കൊപ്പം ഏതാനും ദിവസത്തേയ്ക്ക് തെരുവുനാടകങ്ങളും ഡബ്ലിനില്‍ അരങ്ങേറും. പരേഡ് വലിയ വിജയമാണ് എന്ന് സെന്റ് പാട്രിക്‌സ് ഫെസ്റ്റിവല്‍ എക്‌സിക്യുട്ടീവ് സൂസന്‍ കിര്‍ബി പ്രതികരിച്ചു

Scroll To Top