Monday November 20, 2017
Latest Updates

ആണവ പരീക്ഷണം: ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് 200 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ആണവ പരീക്ഷണം: ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് 200 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സിയോള്‍ : ഉത്തരകൊറിയയില്‍ അണുപരീക്ഷണ കേന്ദ്രത്തില്‍ ഭൂഗര്‍ഭ ടണല്‍ തകര്‍ന്ന് ഇരുന്നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ടണലില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്യുകയായിരുന്ന നൂറുപേര്‍ ടണല്‍ തകര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്ന നൂറോളം പേര്‍ വീണ്ടുമുണ്ടായ തകര്‍ച്ചയിലാണ് മരിച്ചത്.ഒക്ടോബര്‍ പത്തിനാണ് അപകടമുണ്ടായതെന്ന് ജപ്പാനിലെ അസഹി ടി വി റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരകൊറിയയിലെ പ്യുങ്യെറി പരീക്ഷണ സ്ഥലത്താണ് അപകടം. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയ പുങ്യേറി കേന്ദ്രത്തില്‍ മലയും ടണലും തകര്‍ച്ചയുടെ വക്കിലാണെന്ന് വിദഗ്ധര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

സമ്പൂര്‍ണ വിജയകരമായി ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചുവെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ നാല് ദശാബ്ദത്തിനിടയില്‍ അമേരിക്കയ്ക്കെതിരെ നേരിട്ട് പോരാടാന്‍ തന്റേടമുള്ള ഏക രാജ്യം തങ്ങളുടേത് മാത്രമാണെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ തിങ്കളാഴ്ച ഉത്തരകൊറിയന്‍ അംബാസഡര്‍ പ്രഖ്യാപിച്ചിരുന്നു.അമേരിക്ക നേരിടുന്ന ഏക അണ്വായുധ ഭീഷണിയും ഉത്തരകൊറിയയാണെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top