Sunday December 17, 2017
Latest Updates

ആടിയുലയുന്ന സര്‍ക്കാരിനെ പിടിച്ചുനിര്‍ത്താന്‍ അവസാനവട്ട ശ്രമങ്ങള്‍,ഇലക്ഷന്‍ ഒഴിവാക്കാന്‍ വരദ്കര്‍ ,മൈക്കിള്‍ മാര്‍ട്ടിനുമായി ധാരണയായേക്കും 

ആടിയുലയുന്ന സര്‍ക്കാരിനെ പിടിച്ചുനിര്‍ത്താന്‍ അവസാനവട്ട ശ്രമങ്ങള്‍,ഇലക്ഷന്‍ ഒഴിവാക്കാന്‍ വരദ്കര്‍ ,മൈക്കിള്‍ മാര്‍ട്ടിനുമായി ധാരണയായേക്കും 

ഡബ്ലിന്‍ : ഉപപ്രധാനമന്ത്രിയുടെ രാജിയെച്ചൊല്ലി ആടിയുലയുന്ന ലിയോവരദ്കര്‍ സര്‍ക്കാര്‍ പിടിച്ചുനില്‍പ്പിനായുള്ള പതിനെട്ടടവുകളും പ്രയോഗിച്ച് അനുരഞ്ജനശ്രമങ്ങള്‍ തുടരുന്നു.ഭരണകൂടത്തിന്റെ തകര്‍ച്ച ഒഴിവാക്കാനുള്ള അന്തിമ നീക്കത്തിന്റെ ഭാഗമായി ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിട്സ് ജെറാള്‍ഡിനെ കുരുക്കിലാക്കിയ നീതിന്യായ വകുപ്പ് രേഖകള്‍ പരിശോധനയ്ക്കായി ഫിനാഫാളിന് കൈമാറിയതായി വിവരം ലഭിച്ചു.ഇതു സംബന്ധിച്ച മുഴുവന്‍ രേഖകളും പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഫിനാഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന് കൈമാറിയിട്ടുണ്ട്.

ഏതുവിധേനയും സര്‍ക്കാരിന്റെ തകര്‍ച്ച ഒഴിവാക്കുന്നതിനുള്ള വരദ്കറുടെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പോംവഴി ഉരുത്തിരിഞ്ഞത്. ഇത് എത്രത്തോളം വിജയിക്കുമെന്ന് കാത്തിരിക്കേണ്ടതുണ്ട്.

സര്‍ജന്റ് മൗറിസ് മക്കെബെയ്ക്കെതിരായ ഗാര്‍ഡയുടെ നിയമ തന്ത്രങ്ങളെക്കുറിച്ച് അന്നത്തെ നീതിന്യായ വകുപ്പ് മന്ത്രിയായിരുന്ന ഇപ്പോഴത്തെ ഉപപ്രധാനമന്ത്രിക്ക് എത്രമാത്രം അറിവുണ്ടായിരുന്നുവെന്ന സംഗതിയാണ് ഫിനാഫാള്‍ നേതാക്കള്‍ പരിശോധിക്കുന്നത്.

നീതിന്യായ വകുപ്പ് മന്ത്രാലയത്തിന്റെ പക്കലുള്ള എല്ലാ രേഖകളും ഫിനാ ഫാള്‍ മേധാവിക്ക് കൈമാറണമെന്ന് പ്രധാനമന്ത്രി നേരത്തേ പ്രത്യേക ഉത്തരവും ഇട്ടിരുന്നു.എന്നിരുന്നാലും ഫ്രാന്‍സിസ് ഫിട്സ് ജെറാള്‍ഡ് ഉചിതമായ വിധമാണ് പ്രവര്‍ത്തിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ അവിശ്വാസപ്രമേയം പിന്‍വലിക്കുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും ഫിനാഫാള്‍ പ്രധാനമന്ത്രിക്കു നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

ക്രിസ്തുമസ്സിനു മുമ്പുള്ള തിരഞ്ഞെടുപ്പിന് വഴിയൊരുക്കാവുന്ന രാഷ്ട്രീയപ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇരു നേതാക്കളും ഇന്നലെ നടത്തിയ ഉച്ചകഴിഞ്ഞ് നടത്തിയ ചര്‍ച്ചയിലാണ് രേഖകള്‍ കൈമാറിയത്.അതേസമയം ഇരു നേതാക്കളും അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.മക്ബെബിന്റെ കാര്യത്തില്‍ ശരിയായ വിധമല്ല പ്രവര്‍ത്തിച്ചതെങ്കില്‍ ഉപപ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞേ മതിയാകൂയെന്ന കര്‍ശന നിലപാടില്‍ത്തന്നെയാണ് മൈക്കിള്‍ മാര്‍ട്ടിന്‍. എന്നാല്‍ ഫിറ്റ്സ്ജെറാള്‍ഡ് കുറ്റക്കാരിയല്ലെന്ന ഉറച്ച നിലപാടിലാണ് ലിയോ വരദ്കര്‍.

ഗാര്‍ഡയുടെ ലീഗല്‍ തന്ത്രത്തെക്കുറിച്ചുള്ള ഫിറ്റ്സ്ജെറാള്‍ഡിന്റെ അറിവ്, അവര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചോ ഇല്ലയോ എന്നു പരിശോധിക്കുന്നതിനായി രൂപീകരിച്ച ട്രൈബ്യൂണലിന്റെ പങ്കും ഇരു പാര്‍ട്ടി നേതാക്കളും ചര്‍ച്ച ചെയ്തു.തുടരെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനവും വാരദ്കര്‍-മാര്‍ട്ടിന്‍ ചര്‍ച്ചകളില്‍ വിലയിരുത്തലിന് വേദിയായി.
തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ഇരുപക്ഷവും ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതായാണ് ഉന്നതനേതാക്കള്‍ നല്‍കുന്ന സൂചന.ഇന്നും തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുമെന്ന് ഫിനാ ഫാള്‍ വക്താവ് അറിയിച്ചു.

ഇതിനിടെ, ഫിനാ ഫാളിന് നീതിന്യായ വകുപ്പ് നല്‍കിയ രേഖകള്‍ എല്ലാ പ്രതിപക്ഷകക്ഷികള്‍ക്ക് നല്‍കാണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ബ്രന്‍ഡന്‍ ഹൗളിന്‍ ആവശ്യപ്പെട്ടു. ‘ഈ പുതിയ തെളിവുകള്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കേണ്ടതാണ്.’ഈ പുതിയ രേഖകള്‍ ഈ ആഴ്ച പുറത്തുവിട്ട ഇമെയില്‍ തെളിവുകളുടെ ഭാഗമാണെങ്കില്‍, ഈ പുതിയ മെറ്റീരിയല്‍ ട്രൈബ്യൂണലിന് നല്‍കണമോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്’ഹൗളിന്‍ ആവശ്യപ്പെട്ടു.

Scroll To Top