Saturday November 18, 2017
Latest Updates

ആഗോള താപനത്തെ അതിജീവിക്കാന്‍ പക്ഷികള്‍ക്കാവുമോയെന്ന് പഠനം

ആഗോള താപനത്തെ അതിജീവിക്കാന്‍ പക്ഷികള്‍ക്കാവുമോയെന്ന് പഠനം

ഡബ്ലിന്‍ : ഏറ്റവും അനുയോജ്യമായ പരിതസ്ഥിതിയില്‍ കഴിയുന്ന പക്ഷികള്‍ക്ക് ആഗോള താപനത്തെ അതിജീവിച്ചു പിടിച്ചുനില്‍ക്കാനാവുമോയെന്ന് പഠനം. യൂറോപ്പിലെ 12 ഇനം പക്ഷികളിലാണ് പഠനാണ് നടത്തിയത്. ഇവയ്ക്ക് കാലാവസ്ഥാമാറ്റത്തെ ഉള്‍ക്കൊള്ളാനും അതിജീവിക്കാനും സാധിക്കുമോയെന്നായിരുന്നു നിരീക്ഷിച്ചത്.

പ്രകൃതിയുടെ അമിത പരിലാളനകളോടെ ഏറ്റവും അനുയോജ്യമായ ചുറ്റുപാടുകളില്‍ കഴിയുന്ന ജീവിവംശത്തിന് പരിണാമ സാധ്യത വളരെ വിരളമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു.ഏറ്റവും പ്രതികൂലമായ കാലാവസ്ഥയില്‍ കഴിയുന്നവ പിടിച്ചുനില്‍ക്കാനുള്ള അതിജീവന പോരാട്ടത്തിലാണ്.ഇരു ചുറ്റുപാടിലെയും കാലാവസ്ഥാ മാറ്റത്തില്‍ കഴിയാന്‍ അവര്‍ക്ക് സാധിക്കുന്നു.

കടുത്ത ചൂടോ കൊടും തണുപ്പോ അല്ല അവര്‍ ആസ്വദിച്ചിരുന്ന ഇഷ്ടഭക്ഷണമെന്നാണ് ഏറ്റവും അനുയോജ്യമായ ഇടത്ത് കഴിഞ്ഞ പക്ഷികള്‍ തെളിയിച്ചത്.ഇത്തരം പക്ഷികളുടെ പരിണാമത്തിനുള്ള അന്തര്‍ലീന ശക്തിയിലെ കുറവ് അത്ഭുതപ്പെടുത്തിയതായി കോണ്‍വാള്‍ യൂണിവേഴ്സിറ്റി ഓഫ് എക്സീറ്റേഴ്സ് പെന്റിന്‍ ഡോ റീഗാന്‍ ഏര്‍ളി പറഞ്ഞു. ഇതിന്റെ കാരണം വ്യക്തമല്ല.മര്‍മ്മ പ്രധാന മേഖലയില്‍ കടുത്ത മല്‍സരത്തെ നേരിടേണ്ടി വരുന്ന പക്ഷികളില്‍ അതിജീവനത്തിനുള്ള വിശേഷാല്‍ കഴിവുണ്ടാകുന്നുവെന്നു വേണം കരുതാനെന്നും ഡോ. ഏര്‍ളി പറഞ്ഞു.നേരിയ ജനിതക വൈജാത്യത്തില്‍ പരിണാമത്തിന്റെ പരിധിയും നേര്‍ത്തതാകാമെന്നാണ് ഇത് അര്‍ഥമാക്കുന്നത്.

പക്ഷികളെല്ലാം അതിജീവനത്തിനായുള്ള പോരാട്ടത്തിലാണെന്ന് ഒവൈഡോ യൂണിവേഴ്സിറ്റിയിലെ സ്പാനീഷ് എഴുത്തുകാരന്‍ ഡോ. ജീസസ് മാര്‍ടിനസ് പാഡില്ല പറയുന്നു.അന്തിമഘട്ടംവരെ അവ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നു. ഒടുവില്‍ കാലാവസ്ഥ അവയെ കൊല്ലുകയോ മറ്റൊരിടത്തേക്കു പറന്നകലുകയോ ചെയ്യുന്നു.തെക്കന്‍ യൂറോപ്പിലെ പിയേഡ് ഫ്ളൈ കാച്ചര്‍ വിഭാഗത്തിന് സംഭവിച്ചത് ഇതാണ് .ഉത്തരദേശത്തുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ ജനിതക ഭേദമേ ഇവര്‍ക്കുള്ളു.എന്നാലും കാലാവസ്ഥയെ അനുസൃതമാക്കാന്‍ അവയ്ക്ക് ആവുന്നില്ല.ഏറ്റവും നല്ലയിടത്തും ഏറ്റവും പ്രതികൂലമായ ഇടത്തും പരിണാമ സാധ്യത മെച്ചപ്പെട്ടിരിക്കുംമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഡോ. ജീസസ് മാര്‍ടിനസ് പാഡില്ല ചൂണ്ടിക്കാട്ടുന്നു.ഈ ഗവേഷണ പ്രബന്ധം റോയല്‍ സൊസൈറ്റി ബിയുടെ ജേണല്‍ പ്രൊസീഡിംഗസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Scroll To Top