Monday January 16, 2017
Latest Updates

ആം ആദ്മി പാര്‍ട്ടിയുടെ പ്രഥമ യോഗം ഫെബ്രുവരി 18 ന് താലയില്‍

ആം ആദ്മി പാര്‍ട്ടിയുടെ പ്രഥമ യോഗം ഫെബ്രുവരി 18 ന് താലയില്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളാരംഭിക്കാനുള്ള ഉദ്ദേശ്യവുമായി ഫെബ്രുവരി 18 ന് ആദ്യയോഗം ചേരും.അഴിമതിയ്‌ക്കെതിരെയും ,പ്രാദേശിക പ്രശ്‌നങ്ങളിലൂന്നിയ വികസന തന്ത്രം രൂപികരിച്ചും ,ജനഹിതത്തിനനുസരിച്ചും മുന്നേറുന്ന ആം ആദ്മി പാര്‍ട്ടിയില്‍ അണിചേരുവാന്‍ അയര്‍ലണ്ടിലുള്ള എല്ലാ പ്രവാസികളെയും യോഗത്തിലേയ്ക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഫെബ്രുവരി 18 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് താലയിലെ ഗുഡ് വില്‍ ഓഡിറ്റൊറിയത്തിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ ചില പ്രധാന പൊതു പ്രവര്‍ത്തകര്‍ അടക്കം ആം ആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണയറിയിച്ചു യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്.താലയിലെ യോഗത്തിന് ശേഷം കൗണ്ടികള്‍ കേന്ദ്രീകരിച്ചും പാര്‍ട്ടി കമ്മിറ്റികള്‍ രൂപികരിക്കാനാണ് ലക്ഷ്യമിടുന്നത്

Scroll To Top