Wednesday January 18, 2017
Latest Updates

ആം ആദ്മി പാര്‍ട്ടിക്കു അയര്‍ലണ്ടിലും യൂണിറ്റ്, പ്രവാസികളുടെ വന്‍ പിന്തുണ

ആം ആദ്മി പാര്‍ട്ടിക്കു അയര്‍ലണ്ടിലും യൂണിറ്റ്, പ്രവാസികളുടെ വന്‍ പിന്തുണ

ഡബ്ലിന്‍: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ താരോദയമായ ആം ആദ്മി പാര്‍ട്ടിക്ക് അയര്‍ലണ്ടിലും പ്രവാസികളുടെ വന്‍ പിന്തുണ. അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമായി ഇരുനൂറോളം പേര്‍ ആം ആദ്മിയെ പിന്തുണച്ച് രംഗത്തെത്തിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിക്ക് പിന്തുണയുമായി രംഗത്ത് വരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
‘നീ ലോകത്ത് കാണാനാരംഭിക്കുന്ന മാറ്റം നിന്നിലാരംഭിക്കണം’ എന്ന ഗാന്ധിജിയുടെ സന്ദേശം ആമുഖമാക്കിയ ഒരു ഫേസ്ബുക്ക് ഗ്രൂപ്പും അയര്‍ലണ്ട് ആം ആദ്മി പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്.
അയര്‍ലണ്ടില്‍ ആം ആദ്മി പാര്‍ട്ടിക്കു പിന്തുണ നല്‍കാനാഗ്രഹിക്കുന്നവരുടെ ഒരു സമ്മേളനം താമസിയാതെ വിളിച്ചു ചേര്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

2012 നവംബര്‍ 26ന് ഔദ്യോഗികമായി രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ജനകോടികളുടെ വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ എടുത്ത വേഗതയില്‍ അഴിമതിക്കെതിരെ പോരാടാന്‍ കഴിയുമെന്ന വിശ്വാസമാണ് പ്രവാസികള്‍ക്കുള്ളത്. അധികാരം ജനങ്ങളിലേക്ക് എത്തുന്നുവെന്ന വ്യക്തമായ സൂചന നല്‍കാന്‍ ഒന്നര മാസക്കാലം കൊണ്ട് പാര്‍ട്ടിക്ക് കഴിഞ്ഞു എന്നത് തന്നെയാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ നേട്ടമെന്നും ആം ആദ്മി അയര്‍ലണ്ടിന്റെ സംഘാടകര്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :0874183399like-and-share

Scroll To Top