Friday February 24, 2017
Latest Updates

അഹാരശൈലി ക്രമീകരിക്കൂ ആസ്മയെ തടയാം

അഹാരശൈലി ക്രമീകരിക്കൂ ആസ്മയെ തടയാം

സ്മ പലരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ്. എന്നാല്‍ ആഹാരശൈലി അല്പ്പം ശ്രദ്ധിച്ചാല്‍ ആസ്മ പരിഹരിക്കാവുന്നതെയുള്ളൂ. കഫം വര്‍ദ്ധിക്കുന്നതാണ് ശ്വാസ തടസം കൂടുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ കഫം വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കിയാല്‍ ഒരു പരിധിവരെ ആസ്മയെ ചെറുക്കാന്‍ കഴിയും. പ്രധാനമായും മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയവ ഒഴിവാക്കിയാല്‍ കഫം നിയന്ത്രിക്കാനാകും.

എണ്ണയില്‍ പൊരിച്ച പലഹാരങ്ങളും ഉഴുന്ന് ചേര്‍ത്ത ആഹാരങ്ങളും കഫം വര്‍ദ്ധിപ്പിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം ആഹാരശൈലി ഉപേക്ഷിക്കുക. ആസ്മ രോഗികള്‍ തണുത്ത ആഹാരം ഉപേക്ഷിക്കണമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. മാംസാഹാരം ഒഴിവാക്കണമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

ദഹനതടസമുണ്ടാക്കുന്ന ആഹാരങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയും ഒഴിവാക്കുന്നതാണ് നല്ലത്. പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍ നിങ്ങള്‍ ജോലി ചെയ്യുന്ന അന്തരീക്ഷവും താമസ സ്ഥലവുമാണ്. ഈ രണ്ടിടങ്ങളിലും പൊടിയും തണുപ്പും നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ആസ്മ രോഗികള്‍ ഒഴിഞ്ഞു നില്ക്കുക.

Scroll To Top