Saturday July 21, 2018
Latest Updates

അവിശ്വസനീയമായ ഫ്യൂഷന്‍ സംഗീത വിസ്മയത്തിനു വേദിയാകാന്‍ ഡബ്ലിന്‍ നഗരം ഒരുങ്ങുന്നു

അവിശ്വസനീയമായ ഫ്യൂഷന്‍ സംഗീത വിസ്മയത്തിനു വേദിയാകാന്‍ ഡബ്ലിന്‍ നഗരം ഒരുങ്ങുന്നു

ഡബ്ലിന്‍: ‘മലയാളം’ കലാ – സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ ‘സൂപ്പര്‍ ഡൂപ്പര്‍ ക്രീയേഷന്‍സ്’ അവതരിപ്പിക്കുന്ന ‘ഡെയിലി ഡിലൈറ്റ് മ്യൂസിക്കല്‍ ഫ്യൂഷന്‍ നെറ്റി’ ന് ഏതാനും ദിനങ്ങള്‍ കൂടി മാത്രം !

ഫെബ്രുവരി 3 നു ശനിയാഴ്ച വൈകീട്ട് 6 .30 ന് താലയിലെ ഫിര്‍ഹൌസിലെ സെന്റോളോജി ഓഡിറ്റോറിയത്തില്‍വച്ചു കേരളത്തിലെ തനതു നാടന്‍ സംഗീതവും വെസ്റ്റേണ്‍ മ്യൂസിക്കും സംയോജിപ്പിച്ചു സംഗീത നിശ അരങ്ങേറുമ്പോള്‍ ,അത് ഐറിഷ് മലയാളികള്‍ക്ക് ഒരു പുതുമയാര്‍ന്ന അനുഭവമായിരിക്കും.

1100 സീറ്റുകളുള്ള നവീകരിച്ച സെന്റോളോജി ഓഡിറ്റോറിയത്തില്‍ വിപുലമായ ശബ്ദസംവിധാനങ്ങളാണ് ഈ സംഗീത നിശക്കായി ഒരുക്കുന്നത.
കേരള ജനതയുടെ മുഴുവന്‍ അഭിമാനമായ തായമ്പകയുടെ മുടിചൂടാമന്നന്‍, പദ്മശ്രീ പട്ടം നല്കി കേന്ദ്ര സര്‍ക്കാര്‍ ആദരിച്ച മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും ,വയലിന്റെ ഈണത്തില്‍ യുവാക്കളെ നൃത്തം ചെയ്യിക്കാന്‍ കഴിവുള്ള സംഗീത പ്രേമികളുടെ ഹരമായ വയലിനിസ്‌റ് ശബരീഷ് പ്രഭാകര്‍ ,ഡ്രമ്മര്‍ ജാഫര്‍ ഹനീഫ ,ഗിറ്റാറിസ്‌റ് ജാക്‌സണ്‍ സെബാസ്റ്റ്യന്‍,ജൈസണ്‍ കൈനക്കാട്ട് , കീബോര്‍ഡില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന സുമേഷ് ആനന്ദ് എന്നിവരടങ്ങുന്ന ഇമ്മോര്‍ട്ടല്‍ രാഗ ബാന്‍ഡും കൂടി ചേരുമ്പോള്‍ , ഐറിഷ് മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുസംഗീത സായ്ഹ്നമായിരിക്കും സമ്മാനിക്കുക .

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപെടുക.

അലക്‌സ് -0871237342
പ്രദീപ് -0871390007
വിജയ് -0877211654
സാജന്‍ -0868580915

Scroll To Top