Sunday August 20, 2017
Latest Updates

അള്‍സ്റ്റര്‍ ബാങ്കിന്റെ 14 ശാഖകള്‍ അടച്ചു പൂട്ടുന്നു

അള്‍സ്റ്റര്‍ ബാങ്കിന്റെ 14 ശാഖകള്‍ അടച്ചു പൂട്ടുന്നു

ഡബ്ലിന്‍: അള്‍സ്റ്റര്‍ ബാങ്കിന്റെ ശാഖകള്‍ അടച്ചു പൂട്ടുന്നു. വരുന്ന മാര്‍ച്ചോടെ ബാങ്കിന്റെ 14 ഓളം ശാഖകള്‍ അടച്ചു പൂട്ടും. ഇതോടെ 37 ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. അതേസമയം തൊഴില്‍ നഷ്ടപ്പെടുന്നവരെ മറ്റ് ശാഖകളില്‍ പുനര്‍ വിന്യസിക്കുമെന്ന് ബാങ്ക് അറിയിച്ചു. ബാങ്ക് കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ച നയത്തിന്റെ ഭാഗമായാണ് ശാഖകള്‍ അടച്ചു പൂട്ടുന്നത്. ഇതോടെ അള്‍സ്റ്റര്‍ ബാങ്കിന്റെ ശാഖകളുടെ എണ്ണം 111 ആയി കുറയും. ആദ്യം നയം പ്രഖ്യാപിക്കുമ്പോള്‍ 135 ഓളം ശാഖകളുണ്ടായിരുന്നു. അള്‍സ്റ്റര്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്ക് പോസ്റ്റ് ഓഫീസുകള്‍ മുഖേന ബാങ്ക് ഇടപാടുകള്‍ ലഭ്യമാക്കാനുള്ള ആലോചനയും അള്‍സ്റ്റര്‍ ബാങ്ക് നടത്തുന്നുണ്ട്. 

അടച്ച് പൂട്ടുന്ന ശാഖകള്‍ ഇവയാണ്: മീത്തിലെ അത്‌ബോയ്, ബല്ലിന്റോബ്, ആഷ്‌ബെന്‍ ശാഖകള്‍, കില്‍ ഡെയറിലെ ആത്തി, മൊണാഗനിലെ കാസില്‍ബ്ലാനി, റാസ്‌കോമണിലെ കാസില്‍ഏര, ക്ലോണ്‍സ്, ലിമെറിക്കിലെ ക്രൂം, ഒഫാലിയിലെ ഫെര്‍ബെയ്ന്‍, ഗാല്‍വെയിലെ ലോഗ്ര, ലീഷാമിലെ മനോര്‍ഹാമില്‍ട്ടന്‍, ഡൊണെഗളിലെ മൊവെല്ലി, ടിപ്പെററിയിലെ റോസ്‌ക്രിയ, വിക്ലോ എന്നീ ബ്രാഞ്ചുക ആളാണ് പൂട്ടുന്നത്. ഈ ബ്രാഞ്ചുകളില്‍ സര്‍വീസുകള്‍ ഏറ്റവും സമീപത്തെ മറ്റ് ശാഖകളില്‍ ലഭ്യമാകും.

Scroll To Top