Monday February 20, 2017
Latest Updates

അല്‍ക്കാടെല്ലിനെ നോക്കിയ ഏറ്റെടുക്കുന്നു 

അല്‍ക്കാടെല്ലിനെ നോക്കിയ ഏറ്റെടുക്കുന്നു 

നെറ്റ് വര്‍ക്ക് രംഗത്തെ ഭീമന്മാരായ നോക്കിയ ഫ്രഞ്ച് കമ്പനിയായ അല്‍കാടെല്‍ ലൂസന്റിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. 15.6 ബില്ല്യണ്‍ യൂറോയാണ് കരാര്‍ തുക.
അല്‍കാടെലില്‍ നിലവിലുള്ള ഓരോ ഓഹരിക്കും പുതിയ കമ്പനിയില്‍ 0.55 ഓഹരി വീതം ലഭിക്കും.66.5 ശതമാനം നോക്കിയയുടെയും, 33.5 ശതമാനം അല്‍കാടെലിന്റെയും ഉടമസ്ഥതയിലായിരിക്കും പുതിയ കമ്പനി .
2016 പകുതിയോടെ ഇരു കമ്പനികളും കരാറില്‍ ഒപ്പ് വക്കുമെന്നാണ് കരുതുന്നത്. 2109 ഓടെ നടത്തിപ്പു ചിലവില്‍ 900മില്യണ്‍ യൂറോയുടെ കുറവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
വില്ലാര്‍സീക്‌സിലെയും, ലാനോണിലെയും ഗവേഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഫ്രാന്‍സിലെ തൊഴില്‍ കേന്ദ്രങ്ങളെല്ലാം അതേപടി നിലനിര്‍ത്തുമെന്ന് നോക്കിയ അറിയിച്ചു. തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്നായിരുന്നു കരാറിന് അനുമതി നല്‍കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ മുന്നോട്ടു വച്ച പ്രധാന ഉടമ്പടി.ഫ്രാന്‍സിലാകെ അല്‍കാടെലിന് 6000 തൊഴിലാളികളാണുള്ളത്.

Scroll To Top