Friday January 20, 2017
Latest Updates

അല്ലു അര്‍ജുന്‍ ബോളിവുഡിലേക്ക്

അല്ലു അര്‍ജുന്‍ ബോളിവുഡിലേക്ക്

തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ ബോളിവുഡിലേക്ക്. ‘എനിബഡി കാന്‍ ഡാന്‍സ് 2′(എബിസിഡി 2) ലാണ് അല്ലു അര്‍ജുന്‍ അഭിനയിക്കുന്നത്. നടനും സംവിധായകനുമായ പ്രഭുദേവയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അല്ലു ഈ സിനിമയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. ആര്യന്‍ ചൗഹാന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അതിഥി വേഷമാണ് അല്ലുവിന്.

റിമോ ഡിസൂസയാണ് എബിസിഡി 2 ന്റെ സംവിധായകന്‍. ഹിറ്റ് ചിത്രമായ എബിസിഡിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. തന്റെ ചടുല നൃത്തച്ചുവടുകളുമായി അല്ലു പ്രേക്ഷകരെ വിസ്മയിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്.

ജൂണ്‍ 19ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമയില്‍ വരുണ്‍ ധവാന്‍, ശ്രദ്ധ കപൂര്‍, പ്രഭു ദേവ എന്നിവരാണ് പ്രധാനവേഷങ്ങളില്‍.

Scroll To Top