Saturday January 21, 2017
Latest Updates

അല്പവസ്ത്രധാരിണിയായി നഗരം ചുറ്റാനിറങ്ങി; പൂനം പാണ്ഡെ അറസ്റ്റില്‍

അല്പവസ്ത്രധാരിണിയായി നഗരം ചുറ്റാനിറങ്ങി; പൂനം പാണ്ഡെ അറസ്റ്റില്‍

പൊതുസ്ഥലത്ത് അശ്ലീല പ്രകടനം നടത്തിയതിന് ബോളിവുഡ് താരം പൂനം പാണ്ഡെയെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. മുംബൈയിലെ മിറ റോഡില്‍ വെച്ചായിരുന്നു അറസ്റ്റ്. അല്‍പവസ്ത്രധാരിണിയായി ആണ്‍ സുഹൃത്തിനൊപ്പം രാത്രി 11 മണിക്ക് മുംബൈ നഗരത്തില്‍ സഞ്ചരിക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്നാണ് കേസ്. പിന്നീട് താക്കീത് നല്കിയ ശേഷം പോലീസ് പൂനത്തെ വെറുതെ  വിട്ടു.

നേരത്തെയും സമാനമായ കേസില്‍ പൂനം പാണ്ഡെ അറസ്റ്റിലായിട്ടുണ്ട്. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ പൂര്‍ണ്ണ നഗ്‌നയാകുമെന്നു പ്രഖ്യാപിച്ചാണ് പൂനം ആദ്യം രാജ്യാന്തര ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് പല തവണ ട്വിറ്ററില്‍ നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും പൂനം വിവാദം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞയിടെ മോഡിക്കും ബി.ജെ.പിക്കും വേണ്ടി നഗ്‌ന ചിത്രത്തിനു വേണ്ടി പോസ് ചെയ്തു പൂനം വിവാദ നായികയായിരുന്നു.

Scroll To Top