Sunday July 23, 2017
Latest Updates

അരവിന്ദ് സ്വാമി മലയാളത്തിലേക്ക് മടങ്ങിവരുന്നു

അരവിന്ദ് സ്വാമി മലയാളത്തിലേക്ക് മടങ്ങിവരുന്നു

കൊച്ചി: അരവിന്ദ് സ്വാമി ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ക്കൊപ്പം മലയാളത്തിലേക്ക് മടങ്ങിവരുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ ജോഡിയായിട്ടാണ് അരവിന്ദ് സ്വാമി എത്തുന്നത്. ഉര്‍വശിയും രേവതിയും മറ്റ് രണ്ട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ മുരളി ഗോപിയും ഒരു മര്‍മ്മപ്രധാനമായ കഥാപാത്രമായി എത്തും.

പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2013 ല്‍ കടല്‍ എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി തിരിച്ചുവരവ് നടത്തിയിരുന്നു. ജയം രവി നായകനാകുന്ന തനി ഒരുവന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അരവിന്ദ്. ഡാഡി, അന്ന, ദേവരാഗം എന്നീ ചിത്രങ്ങളിലൂടെ മുമ്പ് മലയാളത്തില്‍ സാമിപ്യമറിയിച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് അരുണ്‍ കുമാറിന്റെ സിനിമയ്ക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരുന്നു.

 

Scroll To Top