Sunday February 26, 2017
Latest Updates

അരവിന്ദ് കെജ്രിവാളിന് വീണ്ടും മര്‍ദ്ദനം; സുല്‍ത്താന്‍ പൂരില്‍ വച്ച് അക്രമി കേജ്രിവാളിന്റെ മുഖത്ത് അടിച്ചു

അരവിന്ദ് കെജ്രിവാളിന് വീണ്ടും മര്‍ദ്ദനം; സുല്‍ത്താന്‍ പൂരില്‍ വച്ച് അക്രമി കേജ്രിവാളിന്റെ മുഖത്ത് അടിച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനു വീണ്ടും മര്‍ദ്ദനമേറ്റു. ഡല്‍ഹിയിലെ സുല്‍ത്താന്‍ പൂരില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് കെജ്രിവാളിനു മര്‍ദ്ദനമേറ്റതു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കെജ്രിവാളിനു സമീപത്തേക്ക് വന്നയാള്‍ അദ്ദേഹത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഏഴു ലോകസഭ മണ്ഡലങ്ങളാണ് ഡല്‍ഹിയില്‍ ഉള്ളത്. ഓരോ മണ്ഡലത്തിലും ഒരു ദിവസം വീതമാണ് കെജ്രിവാല്‍ റോഡ് ഷോ നടത്തുന്നത്. കെജ്രിവാല്‍ ചെല്ലുന്ന എല്ലാ മണ്ഡലങ്ങളിലും എന്തെങ്കിലുമൊക്കെ സംഘര്‍ഷം ഉണ്ടാകാറുണ്ട്.

കഴിഞ്ഞ ദിവസം ദക്ഷിണ്‍പുരയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിന്നിലൂടെ വന്ന ഒരു അക്രമി അദ്ദേഹത്തിന്റെ പുറത്ത് അടിച്ചിരുന്നു. പണം വാങ്ങിയാണ് താന്‍ കേജ്രിവാലിനെ ആക്രമിച്ചതെന്ന് ഇയാള്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. നരേന്ദ്ര മോഡിക്കെതിരെ കെജ്രിവാള്‍ മത്സരിക്കുന്ന വാരണാസിയില്‍ വെച്ചും അദ്ദേഹം ആക്രമിക്കപ്പെട്ടിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് അന്ന് കേജ്രിവാളിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. അദ്ദേഹത്തിന്റെ ദേഹത്ത് ബിജെപി പ്രവര്‍ത്തകര്‍ മഴി കുടയുകയും ചെയ്തിരുന്നു.
ഷി

Scroll To Top