Thursday February 23, 2017
Latest Updates

അരവിന്ദിന്റെ അങ്കം ഡബ്ലിന്‍ നഗരത്തിന് അതിശയമായി ,ഇനി ടാന്‍സാനിയയ്ക്ക് ..

അരവിന്ദിന്റെ അങ്കം ഡബ്ലിന്‍ നഗരത്തിന് അതിശയമായി ,ഇനി ടാന്‍സാനിയയ്ക്ക് ..

ഡബ്ലിന്‍ :ഗ്രാഫ്റ്റണ്‍ സ്ട്രീറ്റില്‍ ഐറിഷ്കാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന വീരനെ ഒന്ന് തോല്‍പ്പിച്ചാലോ എന്ന വിചാരത്തിലാണ് ഡേര്‍മട്ട് ഹ്യൂസ് കൌണ്ടി ടിപ്പററിയിലെ നീനയില്‍ നിന്നും ഏഴു മണിയ്ക്ക് കാര്‍ ഓടിച്ചു തുടങ്ങിയത്.ഒപ്പം ഡബ്ലിനില്‍ നടക്കുന്ന റഗ്ബി ഫൈനലും കാണണം.സ്റ്റീഫന്‍ഗ്രീന്‍സിനു സമീപം കാര്‍ പാര്‍ക്ക് ചെയ്ത് ഓടുകയായിരുന്നു.സമയം പത്തു മണി.

അരവിന്ദ് മേനോന്‍ എന്ന മലയാളി ചെറുപ്പക്കാരന്‍ അപ്പോഴേയ്ക്കും കൂട്ടുകാരൊപ്പം തെരുവിലെ പ്രധാന പോയിന്റുകളില്‍ ഒന്നില്‍ സ്ഥാനം പിടിച്ചിരുന്നു.അത്ര പ്രൊഫഷണലൊന്നുമല്ലാത്ത ചുറ്റുപാട്.ഒരു കുഞ്ഞുബാനര്‍ മാത്രമുണ്ട് പശ്ചാത്തലത്തില്‍.ഒക്കെ പഠിച്ചു വരുന്നതെയുള്ളു !.ഐറിഷ് കാര്‍ ആരെങ്കിലുമായിരുന്നു ഇത് നടത്തുന്നതെങ്കില്‍ അവിടെ കുറഞ്ഞ പക്ഷം കായികമന്ത്രി ലിയോ വരെദ്കര്‍ എങ്കിലും കണ്ടേനെ വിശിഷ്ടാതിഥിയായി ..

ബാനറും തിരക്കും കണ്ടപ്പോള്‍ ഹ്യൂസ് ഓട്ടം നിറുത്തി.

ഓ ..ഈ പയ്യനാണോ അരവിന്ദ് ? നേരെ കളിക്കളത്തിലെയ്ക്ക് ..ഉത്ഘാടനം ഒന്നുമില്ല.ഒരു ചിരിയില്‍ ഒതുക്കിയ കുശലം കളിയിലേക്ക്.വിശ്വനാഥന്‍ ആനന്ദിന്റെ കടുത്ത ആരാധകനാണ് ഹ്യൂസ്.ആനന്ദിന്റെ സ്റ്റയില്‍ കളിക്കാരന്‍.

നീക്കങ്ങള്‍ ചടുലമായിരുന്നു.നാല് നീക്കങ്ങള്‍ കഴിഞ്ഞു.

ചെക്ക് …..

ഹ്യൂസ് അരവിന്ദിന്റെ മുഖത്തേയ്ക്ക് നോക്കി.ഒരു ചിരിയുമായി അരവിന്ദ്.

കളി കഴിയുകയാണ്.

ഹ്യൂസ് എഴുനേറ്റു.വീണ്ടും സൂക്ഷിച്ചു നോക്കി ,പറഞ്ഞു…ഓ ഈ ഇന്ത്യാക്കാര്‍ക്കെല്ലാം ആനന്ദിന്റെ ബുദ്ധി തന്നെ …അപാരം.. സമ്മതിച്ചിരിക്കുന്നു!

കീശയില്‍ നിന്നും പേഴ്‌സെടുത്ത് തിളങ്ങുന്ന ഒരു പത്തു യൂറോ നോട്ട് സംഭാവനപ്പെട്ടിയില്‍ നിക്ഷേപിച്ചു ഹ്യൂസ് നടന്നു നീങ്ങി.

ഇന്നലെ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റില്‍ അരവിന്ദിന്റെ ദിവസമായിരുന്നു.അന്‍പതോളം കളിക്കാരാണ് അരവിന്ദ് എന്ന മലയാളി പയ്യന്റെ വെല്ലുവിളി സ്വീകരിച്ച് എത്തിയത്.പത്തു വയസുകാര്‍ മുതല്‍ എണ്‍പത് വയസുകാര്‍ വരെ.ഡബ്ലിന്‍ തെരുവിലെ ഗായകര്‍ മുതല്‍ ലോക ചെസ് കളത്തില്‍ പൊരുതിയ ഫിഡെ മാസ്റ്റര്‍ വരെ.രാവിലെ മുതല്‍ തുടര്‍ച്ചയായി കളിക്കളം സജീവമായിരുന്നു.

അല്‍പ്പം ഇടവേളകളില്‍ അഥിതിയായി കളിക്കാരെ സ്വീകരിക്കാന്‍ അരവിന്ദിന്റെ സഹോദരി പൂര്‍ണ്ണിമയുമുണ്ടായിരുന്നു.

അരവിന്ദിന്റെ ഒരു എതിരാളി സ്വന്തം അച്ഛന്‍ തന്നെയായിരുന്നു.പ്രശസ്ത ചെസ്സ് ട്രെയിനര്‍ കൂടിയായ ജയദേവ് വല്ലത്ത് .ആരാണ് തോറ്റതെന്ന് കണ്ടു നിന്ന കാണികള്‍ക്കും ഇവര്‍ക്കും മാത്രമേ അറിയൂ.അതൊരു രഹസ്യമാണ്‍

അരവിന്ദിന്റെ വെല്ലുവിളി സ്വീകരിച്ചവരില്‍ രണ്ട് പേര്‍ അരവിന്ദിനെ ഗയിമില്‍ തോല്‍പ്പിച്ചു കളഞ്ഞു .ഒന്ന് ഒരു പതിനാലുകാരന്‍ പയ്യന്‍ .ബ്ലാഞ്ചസ് ടൌണില്‍ നിന്നുള്ള കൊച്ചെതിരാളിയെ കുറിച്ച് പറയുമ്പോള്‍ അരവിന്ദിന് നൂറു നാവ്.

‘മിടുക്കന്‍ പയ്യന്‍ !..അവന്‍ ഒന്ന് രണ്ടു കളി നോക്കി നില്‍ക്കുന്നത് കണ്ടിരുന്നു.പിന്നെയായിരുന്നു കളി.ശരിക്കും ഒരു പ്രൊഫഷനല്‍ കളിക്കാരനെപ്പോലെയാണ് കളിച്ചത്.നാലോ അഞ്ചോ നീക്കങ്ങള്‍ക്കുള്ളില്‍ ഞാന്‍ അവനോട് സുല്ലിട്ടു.’അരവിന്ദ് പറഞ്ഞു.ഞങ്ങള്‍ ഒക്കെ അവനെ അതിശയ പൂര്‍വമാണ് നോക്കിയത്.പക്ഷെ പേര് പോലും വെളിപ്പെടുത്താതെ അവന്‍ പെട്ടന്ന് സമ്മാനവും വാങ്ങി സ്ഥലം വിട്ടു കളഞ്ഞു.

ഡബ്ലിനില്‍ സഞ്ചാരിയായി വന്ന ഒരു സ്പാനിഷ്‌കാരനായിരുന്നു മറ്റൊരു വിജയി.photo (7)

ഇതൊരു മത്സരം ആയിരുന്നില്ല.പക്ഷെ അയര്‍ലണ്ടില്‍ ആദ്യമായാണ് ഒരു സ്ട്രീറ്റ് ചെസ്സ് പെര്‍ഫൊര്‍മന്‍സ് നടക്കുന്നത്.

യൂ സി ഡി യിലെ കൂട്ടുകാരും ,ചില മലയാളി സംഘടനാ പ്രവര്‍ത്തകരും അരവിന്ദിന് കൂട്ടായിയുണ്ടായിരുന്നു.അമ്മ അഡ്വ.ജയ തറയിലും രാവിലെ മുതല്‍ മകന് പിന്തുണയുമായി എത്തിയിരുന്നു.മലയാളികള്‍ അടക്കം വലിയൊരു ജനക്കൂട്ടം ഇപ്പോഴും കളികാണാന്‍ ഉണ്ടായിരുന്നു.

ഒരു ‘റോയല്‍ കോസി’ന് വേണ്ടിയായിരുന്നു അരവിന്ദിന്റെ ഈ അശ്വമേഥം.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ മനുഷ്യാവകാശവികസന മേഖലകളില്‍ പ്രോജക്ടുകള്‍ നടത്തുന്ന യൂ സി ഡി വോളണ്ടിയെഴ്‌സ് ഓവര്‍സീസിന്റെ ധനശേഖരണാര്‍ഥമാണ് ഈ യജ്ഞം .യൂ സി ഡി യില്‍ ബിരുദ വിദ്യാര്‍ഥിയാണ് അരവിന്ദ് .

സമ്മറില്‍ ടാന്‍സാനിയയില്‍ ഏതാനം മാസത്തെ വിദ്യാഭ്യാസ പ്രൊജക്റ്റ് നിര്‍വഹിക്കാനുള്ള തയാറെടുപ്പിലാണ് അരവിന്ദ്.അതിനുള്ള പണം കണ്ടെത്തുന്നതിനുള്ള തുടക്കമായിരുന്നു ഇന്നലത്തെ യജ്ഞം.2500 യൂറോയോളം ചിലവ് വരും സന്നദ്ധപ്രവര്‍ത്തന സമയത്ത്.ഈ ആവശ്യത്തിലെയ്ക്ക് ഒരു ചാരിറ്റി പേജും തുടങ്ങിയിട്ടുണ്ട് അരവിന്ദ്.അരവിന്ദിനെ പ്രോത്സാഹിപ്പിക്കാനും ,ടാന്‍സാനിയായിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാനും താല്‍പര്യമുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ് .

http://www.mycharity.ie/event/aravind_jayadev_menons/

.
sa

 

 

Scroll To Top