Monday February 20, 2017
Latest Updates

ദേശീയ കവിയുടെ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ :സീമസ് ഹീനെയ്ക്ക് വിട

ദേശീയ കവിയുടെ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ :സീമസ് ഹീനെയ്ക്ക് വിട
ആദരപൂർവ്വം  :ഡോണിബ്രൂക്കിലെ തിരുഹൃദയ പള്ളിയിൽ എത്തിയ ജനക്കൂട്ടം

ആദരപൂർവ്വം :ഡോണിബ്രൂക്കിലെ തിരുഹൃദയ പള്ളിയിൽ എത്തിയ ജനക്കൂട്ടം

ഡബ്ലിൻ :അയർലണ്ടിന്റെ ദേശിയ കവിയായി അറിയപ്പെട്ട സീമസ് ഹീനെയ്ക്ക് വികാരസാന്ദ്രമായ അന്തരീക്ഷത്തിൽ ഡബ്ലിൻ നഗരം വിട ചൊല്ലി .ഡോണിബ്രൂക്കിലെ തിരുഹൃദയ പള്ളിയിൽ നടന്ന ഫ്യൂണറൽ കുർബാനയിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിന് ആരാധകരും ,രാഷ്ട്രീയ സാമൂഹ്യ നേതാക്കളും എത്തിയിരുന്നു .

പതിനൊന്ന് മണിക്ക് കുർബാന ആരംഭിക്കുന്നതിന് വളരെ മുൻപ് തന്നെ തിരുഹൃദയപള്ളി നിറഞ്ഞു കവിഞ്ഞിരുന്നു .ഐറിഷ് പ്രസിടണ്ട് മൈക്കിൾ ഡി ഹീഗിൻസ് ,പ്രധാനമന്ത്രി എൻട കെന്നി ,തുടങ്ങിയർ അടക്കം അയർലണ്ടിലെ രാഷ്ട്രീയ നേതൃത്ത്വം ഒന്നടക്കം ഡോണിബ്രൂക്ക് പള്ളിയിൽ എത്തിയിരുന്നു .

കൗണ്ടി ഡറിയിൽ നിന്നുമുള്ള മോണ്‍.ബ്രെണ്ടൻ ടെവ്ലിൻ ഫ്യൂണറൽ കുർബാനയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു .ഡബ്ലിൻ സഹായ മെത്രാൻ എമോണ്‍ വാൽ‌ഷ് ,ചർച് ഓഫ് അയർലണ്ട് ആർച്ച് ബിഷപ്‌ മൈക്കിൾ ജാക്സണ്‍ തുടങ്ങിയവർ സഹകാർമ്മികരായി .

സംസ്‌കാരം വൈകിട്ട് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കൗണ്ടി ഡറിയിലെ ബെല്ലഗിയില്‍ നടത്തപ്പെടും

അസുഖത്തെ തുടര്‍ന്ന്! ബ്ലാക്ക്‌റോക്ക് ക്ലിനിക്കില്‍ പ്രവേശിപ്പിക്കപ്പെട്ട ഹീനെ വെള്ളിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. 72 വയസായിരുന്നു.

ഡബ്ല്യൂ ബി ഈസ്റ്റിന് ശേഷം അയര്‍ലണ്ടില്‍ ഉണ്ടായ ഏറ്റവും മഹാനായ കവി എന്നാണു സീമസ് ഹീനെ അറിയപ്പെടുന്നത്

 

നോബല്‍ ജേതാവ് സീമസ് ഹീനെയുടെ മരണം അയര്‍ലന്റ് സാഹിത്യലോകത്തിനു തീരാ നഷ്ട്ടമാണ് സൃഷ്ടിച്ചതെന്ന് ഐറിഷ് പ്രധാനമന്ത്രി എന്ട കെനി പറഞ്ഞു.

‘സീമസ് ഹീനെ ഭാഷയുടെ സംരക്ഷകനും ഞങ്ങളുടെ നിയമവും ആരാധകരുടെ ആത്മാവുമായിരുന്നു.’ കെനി പറഞ്ഞു.
‘സമത്വത്തെക്കുറിച്ചുള്ള വരികളും, തെറ്റും ശരിയും വേര്‍തിരിച്ചറിയാനുള്ള കഴിവും’, മനുഷ്യത്വത്തിന്റെ നിറകുടമായ ഹീനെയുടെ രചനകളെക്കുറിച്ച് ഐറിഷ് പ്രസിഡന്റ് മൈക്കില്‍ ഡി ഹിഗ്ഗെന്‍സ് ഓര്‍മ്മിച്ചു.

vida‘ലോകം മുഴുവന്‍ അറിയപ്പെടുന്ന പ്രതിഭാശാലിയുടെ എഴുത്തുകളിലൂടെയും പഠനങ്ങളിലൂടെയും അദ്ദേഹം ഇനിയും ജീവിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ രാജ്യമാണ് നമ്മുടെതെന്ന് നമുക്ക് അഭിമാനിക്കാം.’ പ്രസിഡന്റ് പറഞ്ഞു.

‘ഹീനെയുടെ രീതികളും രചനകളും ലോകം മുഴുവനും അദ്ദേഹത്തിനു ആരാധകരെ നേടിക്കൊടുത്തു.’ ഹിഗ്ഗിന്‍സ് തുടര്‍ന്നു. ‘വരും തലമുറകളിലും സീമാസിന്റെ എഴുത്തുകള്‍ അലയടിച്ചുകൊണ്ടിരിക്കും. ലോകത്തിന്റെ പല ഭാഗത്തുള്ള നിരൂപകരും ഇനിയും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് ആസ്വാദനങ്ങളും വിമര്‍ശനങ്ങളും എഴുതും. എല്ലാ സംഘടനകളും അദ്ദേഹം എഴുത്തിലൂടെ പകര്‍ന്നു നല്‍കിയ മനക്കരുത്തിനെ വാഴ്ത്തും.’

നോര്‍ത്തേന്‍ അയര്‍ലന്റിലും ബ്രിടനിലും ഒക്കെ ഹീനെയുടെ കൃതികള്‍ സ്‌കൂളുകളിലെ മുഖ്യ പഠന വിഷയമാണ്. ഭാര്യ മേരിയോടും മക്കളായ ക്രിസ്ടഫര്‍, മൈക്കില്‍ കാതറിന്‍ ആന്‍ എന്നിവരോടും കൂടെ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

ജീവിതവും എഴുത്തും: 1939 ഏപ്രിലില്‍ ആണ് ഹീനെ ജനിച്ചത്. നോര്‍ത്തേന്‍ അയര്‍ലാന്റിലെ ഒരു കര്‍ഷക ഗ്രാമത്തില്‍ കുടുംബത്തില്‍ ഒമ്പതുമക്കളില്‍ മൂത്തവനായിരുന്നു ഹീനെ. ഡരിയിലെ സെയിന്റ് കൊളംബസ് കോളേജിലും, കത്തോലിക് ബോര്‍ഡിംഗ് സ്‌കൂളിലും ബെല്‍ഫാസ്റ്റിലെ ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയിലുമോക്കെയായി പഠനം നടന്നു.

1960കളിലെ മദ്ധ്യത്തോടെയാണ് അദ്ദേഹത്തിന്റെ മനസിലുള്ള കവിതകള്‍ പുറം ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ കവിത സമാഹാരമായ ‘ഡത്ത് ഓഫ് എ നാച്ചുറലിസ്റ്റ്’ 1966ല്‍ പ്രസിദ്ധീകരിച്ചു. ഹീനെ ഐറിഷ് സാഹിത്യലോകത്തെ പ്രധാന എഴുത്തുകാരില്‍ ഒരാളായി മാറുകയായിരുന്നു പിന്നീട്.

ലോകത്തിന്റെ ഏറ്റവും ഇഷ്ട്ടപ്പെടുന്ന കവികളില്‍ ഒരാളാണ് ഹീനെ എന്ന് മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ പറയുകയുണ്ടായി. മഹത്വപൂര്‍ണമായ ഹീനെയുടെ രചനകളാണ് ക്ലിന്റനെ കൊണ്ട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

‘അദ്ദേഹം ലളിതമായ ജീവിതം നയിച്ചിരുന്ന സാധാരണ മനുഷ്യന്‍ ആയിരുന്നു.’ കലാ വകുപ്പ് മന്ത്രി ജിമ്മി ദീനിഹാന്‍ പറഞ്ഞു. ലോകത്തിന്റെ ഏത് കോണില്‍ പോയിട്ടയാലും കവിതകളെയും സാഹിത്യത്തെയും പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം തെളിഞ്ഞു വരുന്നത് സീമസ് ഹീനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2011 ഡിസംബറില്‍ തന്റെ സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം അയര്‍ലണ്ടിലെ നാഷണല്‍ ലൈബ്രറിക്ക് സംഭാവന നല്‍കിയിരുന്നു.

മഹാനായ ഒരു സാഹിത്യകാരന്റെ വിയോഗം അയര്‍ലണ്ടിനെ ദുഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ കൃതികളിലൂടെ ഹീനെ ഇനിയും ജീവിക്കും.

Scroll To Top