Monday October 22, 2018
Latest Updates

അയര്‍ലണ്ട് സ്വദേശിനിയായ മധ്യവയസ്‌കയെ വിവാഹവാഗ്ദാനം ചെയ്ത് കബളിപ്പിച്ച ഇന്ത്യാക്കാരന്‍ യുവാവ് അറസ്റ്റില്‍ 

അയര്‍ലണ്ട് സ്വദേശിനിയായ മധ്യവയസ്‌കയെ വിവാഹവാഗ്ദാനം ചെയ്ത് കബളിപ്പിച്ച ഇന്ത്യാക്കാരന്‍ യുവാവ്  അറസ്റ്റില്‍ 

ഡബ്ലിന്‍:വിവാഹ വാഗ്ദാനം നല്‍കി ഐറിഷ് യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച ഇന്ത്യക്കാരനായ യുവാവിനെ ഇന്ത്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവേക് അവസ്തി എന്ന 36കാരനാണ് വടക്കേ ഇന്ത്യയിലെ റിഷികേശില്‍ വച്ചു തിങ്കളാഴ്ച രാവിലെ അറസ്റ്റിലായത്. അയര്‍ലണ്ടുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വിവാഹവാഗ്ദാനം നല്‍കി നാല് വര്‍ഷത്തോളം യുവാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് 48 വയസുള്ള ഐറിഷ് സ്ത്രീ തന്റെ പരാതിയില്‍ പറയുന്നു.2012 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിനിടയിലായിരുന്നു ഇത്. ഇക്കാലയളവില്‍ പല തവണ ഇന്ത്യ സന്ദര്‍ശിച്ച ഐറിഷ് സ്ത്രീയെ ഗസ്റ്റ് ഹൗസ് ഉടമസ്ഥന്‍ കൂടിയായ വിവേക് സ്വന്തം കെട്ടിടത്തില്‍ താമസിപ്പിച്ച് ലൈംഗീക ചൂഷണത്തിന് ഇരയാകുകയായിരുന്നുവത്രേ.ഇന്ത്യയില്‍ എത്തുമ്പോള്‍ തങ്ങള്‍ ഒരുമിച്ച് ഗോവ അടക്കമുള്ള നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും ഇവരുടെ പരാതിയില്‍ പറയുന്നു.

370,000 ഇന്ത്യന്‍ രൂപ, (4660 യൂറോ) അയാള്‍ തന്റെ പക്കല്‍ നിന്ന് പലപ്പോഴായി വാങ്ങിയെന്നും തിരിച്ചു നല്‍കിയിട്ടില്ലെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ചു ഇന്ത്യന്‍ ശിക്ഷാനിയമം 376,420 വകുപ്പുകളില്‍ മാനഭംഗം,വഞ്ചന കുറ്റങ്ങള്‍ അവസ്തിയുടെ മേല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Scroll To Top