Thursday July 27, 2017
Latest Updates

അയര്‍ലണ്ട് സ്റ്റാര്‍ സ്ട്രൈക്കര്‍ റോബി കീന്‍ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്

അയര്‍ലണ്ട് സ്റ്റാര്‍ സ്ട്രൈക്കര്‍ റോബി കീന്‍ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ സ്റ്റാര്‍ സ്ട്രൈക്കറായ റോബി കീന്‍ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടാന്‍ സാധ്യതയുണ്ടെന്ന് സ്പോര്‍ട്സ് വെബ്സൈറ്റ് റിപ്പോര്‍ട്ട്.അയര്‍ലണ്ടിന് വേണ്ടി അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍(86)ഗോളുകള്‍ നേടിയ താരമാണ് കീന്‍.

അയര്‍ലണ്ടിലെ കളിക്കളങ്ങള്‍ക്ക് പ്രിയങ്കരനായ കീന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായും ടോട്ടന്‍ഹാമിനായും കളിച്ചിട്ടുണ്ട്.ഡബ്ലിന്‍ താല സ്വദേശിയായ കീന്‍ ഫെറ്റര്‍കെനിന്റെയും,ക്രംലിന്‍ യുണൈറ്റഡിന്റേയും കളത്തില്‍ കൂടിയാണ് പ്രശസ്തിയിലേക്ക് എത്തിയത്.

നിലവില്‍ ഒരു ക്ലബ്ബിന്റെയും ഭാഗമല്ലാത്ത റോബി കീന്‍ മേജര്‍ ലീഗ് സോക്കറിലാണ് അവസാനം കളിച്ചത്.കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ നീട്ടാനൊരുങ്ങുന്ന പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ താരത്തെ കേരളത്തിലെത്തിക്കുമെന്നാണ് കരുതുന്നത്. 20 വര്‍ഷത്തെ മത്സരപരിചയമുള്ള കീനിനിലൂടെ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് ശക്തിപ്പെടുത്താനാണ് കോപ്പല്‍ ശ്രമിക്കുന്നത്.

”കീന്‍ ഇപ്പോള്‍ പുതിയ ക്ലബ്ബുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഏഷ്യന്‍ വന്‍കരയിലെ ക്ലബ്ബുകളില്‍ കളിക്കാനാണ് കീനിന് താത്പര്യം. പ്രത്യേകിച്ച് ഇന്ത്യന്‍ ക്ലബ്ബുകളില്‍. കീനിനെ സംബന്ധിച്ച് ഐ.എസ്.എല്‍ ഈ അവസരത്തില്‍ മികച്ച അവസരമാണ്. പക്ഷേ കുറച്ച് ക്ലബ്ബുകളേ കീനുമായി ബന്ധപ്പെട്ടിട്ടുള്ളൂ. ആ ക്ലബ്ബുകളുടെ പേര് ഇപ്പോള്‍ പുറത്തു പറയാനാകില്ല. കേരള ബ്ലാസ്റ്റേഴ്സ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നു മാത്രമേ എനിക്ക് ഇപ്പോള്‍ പറയാനാകൂ” കീനിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

കേരളത്തിന്റെ ആക്രമണ നിരയില്‍ ഇറങ്ങിയ നേസണും ബെല്‍ഫോര്‍ട്ടും ക്ലബില്‍ അടുത്ത വര്‍ഷം ഉണ്ടാകില്ല എന്നു വ്യക്തമായിരുന്നു. റോബി കീന്‍ വരികയാണെങ്കില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വരള്‍ച്ചക്ക് വിരാമമാകുമെന്നാണ് കരുതുന്നത്

Scroll To Top