Wednesday February 22, 2017
Latest Updates

അയര്‍ലണ്ട് സുനാമിയ്ക്ക് സാധ്യതയുള്ള രാജ്യമെന്ന് പഠന റിപ്പോര്‍ട്ട്

അയര്‍ലണ്ട് സുനാമിയ്ക്ക് സാധ്യതയുള്ള രാജ്യമെന്ന് പഠന റിപ്പോര്‍ട്ട്

ഡബ്ലിന്‍ :ഒരു സുനാമി ദുരന്തത്തിനുള്ള സാദ്ധ്യതകള്‍ അയര്‍ലണ്ട് മുന്‍കൂട്ടി കണ്ട് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധ പഠനം.അറ്റ്‌ലാന്ടിക് സമുദ്രത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപ് സമൂഹമെന്ന നിലയില്‍ സുനാമിയ്ക്കുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് ഡബ്ലിന്‍ ഇന്‍സ്റ്റീട്ട്യൂറ്റ് ഓഫ് അഡ്വാന്‍സ് ടെക്‌നോളജിയിലെ ടോം ബ്ലേക്ക് പറയുന്നു.

അറ്റ്‌ലാന്ടിക് സമുദ്രത്തില്‍ ആറോ അതിലധികമോ ഉള്ള റെക്റ്റര്‍ സ്‌കെയിലില്‍ രൂപപ്പെടുന്ന ഒരു ഭൂകമ്പം നാം ഭയപ്പെടേണ്ടത് തന്നെയാണെന്ന് അദ്ദേഹം ആര്‍ ടി ഇ യില്‍ അവതരിപ്പിച്ച ഒരു പരിപാടിയില്‍ വ്യക്തമാക്കി .സുനാമി മുന്‍കൂട്ടി മനസിലാക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത ഇപ്പോള്‍ അയര്‍ലണ്ടിന് ഉണ്ടെന്നും ,അത്തരം സംവിധാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപം അടിയന്തരമായും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു സുനാമി സാധ്യതയുണ്ടായാല്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കാനുള്ള കരുതല്‍ നടപടികള്‍ അടക്കം പഠന വിധേയമാക്കണമെന്ന് അദ്ദേഹം പറയുന്നു.

Scroll To Top