Thursday October 18, 2018
Latest Updates

അയര്‍ലണ്ട് വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കോ? യാഥാര്‍ഥ്യങ്ങള്‍ അറിയാതെ പോകരുത് …!

അയര്‍ലണ്ട് വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കോ? യാഥാര്‍ഥ്യങ്ങള്‍ അറിയാതെ പോകരുത് …!

ഡബ്ലിന്‍ :അയര്‍ലണ്ടിനെ നിശ്ചലമാക്കിയ അന്താരാഷ്ട്ര സാമ്പത്തിക മാന്ദ്യം പത്ത് വര്‍ഷം പിന്നിടുകയാണ്. ഈ പശ്ചാത്തലത്തില്‍ പിന്നിട്ട കഴിഞ്ഞ ദശകത്തില്‍ നിന്നും നമ്മള്‍ എന്തെങ്കിലും പഠിച്ചോയെന്നു അന്വേഷിക്കുന്നത് നന്നായിരിക്കും.

കഴിഞ്ഞ ഞായറാഴ്ച, സെപ്തംബര്‍ 30ആയിരുന്നു അയര്‍ലണ്ടിന്റെ സാമ്പത്തിക രംഗം തകര്‍ന്നു വീണതിന്റെ പത്താം വാര്‍ഷികം!.2008 സെപ്തംബര്‍ 30ന് ഒരു ചൊവ്വാഴ്ചയായിരുന്നു. ഐറിഷ് ബാങ്കുകള്‍ തകര്‍ച്ചയിലായതും ഐറിഷ് ഭരണകൂടം ഇടപെട്ട് ആ പ്രതിസന്ധിയെ മറികടന്നതും.

സര്‍ക്കാരിന്റെ ആ നടപടിക്ക് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടെന്നു ചുരുക്കം പേര്‍ക്കേ അറിയാമായിരുന്നുള്ളു.ബാങ്കുകളെ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കാന്‍ 440 ബില്ല്യന്‍ യൂറോയുടെ സാമ്പത്തിക ബാധ്യതയാണ് ഐറിഷ് സര്‍ക്കാര്‍ ചുമലിലേറ്റിയിരിന്നത്. വിദേശ ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും പണം ഏതു വിധേനയും തിരിച്ചുപിടിക്കാമെന്ന ഉറപ്പിന്മേലാണ് ഐറിഷ് ബാങ്കുകള്‍ക്ക് പണം കടം നല്‍കിയത്.ഇത് ചില ഐറിഷ് ബാങ്കുകളെ തകര്‍ച്ചയുടെ വക്കിലെത്തിച്ചു.

സര്‍ക്കാരിന്റെ ഗ്യാരന്റി സ്ഥിതിഗതികള്‍ സുസ്ഥിരമാക്കുമെന്നാണ് സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞത്.നമ്മുടെ ബാങ്കുകള്‍ അനുവദനീയമായ നിശ്ചിതസമയത്തിനുള്ളില്‍ പ്രതിസന്ധിയെ മറികടക്കുമെന്നും പ്രഖ്യാപിച്ചു!. ബാങ്കുകള്‍ക്ക് ഒരു താല്‍ക്കാലിക പണ പ്രശ്നമുണ്ടെന്നും സര്‍ക്കാരിന്റെ ഉറപ്പില്‍ അത് പരിഹരിക്കുമെന്നും എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ടായി.

രാജ്യം നല്‍കിയ ഗ്യാരണ്ടിയില്‍ നമ്മുടെ ബാങ്കുകള്‍ പണമിറക്കി കളിച്ച് പ്രതിസന്ധിയെ മറികടക്കുമെന്നും ജനങ്ങളും കരുതി.എന്നാല്‍ ആ ചിന്തയ്ക്കും പ്രതീക്ഷയ്ക്കും കുറച്ചു കാലത്തേക്ക് മാത്രമായിരുന്നു ആയുസ്സ്. ആറ് മാസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ വളരെ മോശമായി.അതില്‍ പിടിച്ചു നില്‍ക്കാന്‍ ഭരണകൂടം ബില്ല്യണ്‍ കണക്കിന് രൂപ ബാങ്കുകളിലേക്ക് ഒഴുക്കി.

പക്ഷെ കാലം ഏറെ കഴിഞ്ഞിട്ടും അന്താരാഷ്ട്ര സാമ്പത്തിക വിപണിയിലിറങ്ങി സ്ഥിതി മെച്ചപ്പെടുത്താനുള്ള ശേഷി ഐറീഷ് ബാങ്കുകള്‍ക്കുണ്ടായില്ല. സ്വന്തമായി സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്തി വികസിപ്പിക്കാനുമാകാതെ പോയി.അതോടെ വന്‍ പലിശ നല്‍കി കടമെടുക്കാന്‍ രാജ്യത്തിനു കഴിയാതെയും വന്നു.
അതോടെ വന്‍ പലിശ നല്‍കി കടമെടുക്കാന്‍ രാജ്യത്തിനു കഴിയാതെയും വന്നു.

താഴേക്ക് പോയത് ബാങ്കുകള്‍ മാത്രമല്ല, അത് രാജ്യവും കൂടെയാണ്.നികുതി വരുമാനം ഇടിഞ്ഞു. ഗ്യാരന്റി നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, സര്‍ക്കാര്‍ ശരിക്കും പാപ്പരായി.സ്‌കൂള്‍,ആശുപത്രികള്‍ മുതലായ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കാന്‍ സര്‍ക്കാരിനായുമില്ല.

ഐഎംഎഫ്, യൂറോപ്യന്‍ യൂണിയന്‍, എന്നിവയില്‍ നിന്നും നിന്നുള്ള ബാധ്യതകള്‍ എങ്ങനെ നിറവേറ്റുമെന്നറിയാത്ത നിലയിലായി രാജ്യം.ട്രോക്കാ എന്ന് അറിയപ്പെടുന്ന അവരുടെ പ്രതിനിധികള്‍, അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന ധനകാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിവരിക്കേണ്ട സ്ഥിതിയായി!.

അത് ദേശീയ അപമാനമായിരുന്നു…..അവരുടെ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നതിനാണ്.രാഷ്ട്രം ചെലവുകളില്‍ കടുത്ത വെട്ടിച്ചുരുക്കലാണ് ഇതിന്റെ ഭാഗമായി വരുത്തിയത്.നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാരുടെയും ശമ്പളം പോലും വെട്ടിക്കുറച്ചത് ‘വൈദേശിക ആസൂത്രകരുടെ’നിര്‍ദേശം അനുസരിച്ചായിരുന്നു എന്നത് അയര്‍ലണ്ടിലെ ജനതയ്ക്ക് ഞെട്ടിപ്പിക്കുന്ന ഒരു ഓര്‍മ്മയാണ്…!

മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാണ്. വരദ്കര്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നതല്ല യാഥാര്‍ഥ്യം എന്ന് സൂക്ഷമമായി വിലയിരുത്തുന്നവര്‍ക്ക് അറിയാന്‍ സാധിക്കും. എന്നിരുന്നാലും 2010 നെ അപേക്ഷിച്ചു നോക്കുമ്പോള്‍ നമ്മള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. എങ്കിലും ചില സാമ്പത്തിക വിദഗ്ധര്‍ ഇപ്പോഴും ആശങ്കാകുലരാണ്.ഇത് വിലയിരുത്താന്‍ ഭവനമേഖലയിലെ പ്രതിസന്ധി മാത്രം മതി

നമ്മള്‍ കഴിഞ്ഞകാലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിലൂടെ, ശ്രദ്ധയില്ലാത്ത ഈ പോക്കിലൂടെ വീണ്ടും ഒരു തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുമോയെന്നതാണ് സാമ്പത്തിക വിദഗ്ധരുടെ ആശങ്ക.

ബാങ്ക് ഗ്യാരണ്ടിയുടെ 10 വര്‍ഷത്തെ ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി ദശവാര്‍ഷിക വേളയില്‍ മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബൂം സമയത്ത് നമ്മെ പണമയപ്പെടുത്തിയ വിദേശ ബാങ്കുകള്‍ക്ക് കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായിത്തീര്‍ന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങളും ഉന്നയിച്ചു .അതിനൊന്നും വ്യക്തമായ ഉത്തരമുണ്ടായിട്ടില്ല.

ഒന്നോ രണ്ടോ ബാങ്കുകളെ പരാജയപ്പെടാന്‍ അനുവദിക്കുന്നതിനു പകരം എല്ലാ ബാധ്യതയുമേറ്റെടുത്ത് പണം അടയ്ക്കുന്നതിനുള്ള യൂറോപ്യന്‍ ഭീഷണിയുടെ നിഴലിലാണ് ഇപ്പോഴും രാജ്യം.മൊത്തം ദേശീയ കടബാധ്യത 200 ബില്യണ്‍ യൂറോയാണ്. ഇപ്പോള്‍ അതിന് വന്‍ പലിശയായി വര്‍ഷം തോറും 6 ബില്ല്യന്‍ യൂറോയാണ് ചെലവാക്കുന്നത്. പലരും വിചാരിക്കുന്നത് പോലെ അത്ര സ്വര്‍ഗ്ഗമൊന്നുമല്ല അയര്‍ലണ്ട്.!

ഈ ഘട്ടത്തിലെങ്കിലും നമ്മള്‍ക്ക് ഇത്രയധികം പ്രശ്നങ്ങള്‍ നേരിട്ടത് എന്തുകൊണ്ടാണെന്ന് വിശകലനം ചെയ്യുന്നത് നല്ലതാണ്. നിര്‍ഭാഗ്യവശാല്‍ ആ വിശകലനത്തില്‍ തൃപ്തികരമായ ഉത്തരമല്ല ലഭിക്കുന്നത്.ബജറ്റ് മിച്ചമൂല്യം ഉല്‍പാദിപ്പിക്കുന്നതിന് ഇപ്പോഴും നമ്മള്‍ വായ്പയെടുക്കുന്നു.നമ്മുടെ ദേശീയ കടം വര്‍ദ്ധിക്കുന്നു.ബൂം തിരിച്ചുവരുന്നു എന്ന തോന്നല്‍ വ്യാപകമാണ്.

ആരോഗ്യം, ഭവനനിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സര്‍ക്കാര്‍ ചെലവുകള്‍ക്ക് ആവശ്യകത വ്യാപകമാകുന്നുണ്ട്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന നിലയിലേക്ക് സര്‍ക്കാര്‍ മേഖലയില്‍ തിരിച്ചുപോവാനൊരുങ്ങുന്നു.നഴ്സുമാര്‍, അദ്ധ്യാപകര്‍ തുടങ്ങിയവരുടെ വേതന പ്രശ്നങ്ങള്‍, അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വലിയ പ്രതിസന്ധിയുണ്ടാക്കും.

ആദായ നികുതി ഇളവുകള്‍ക്ക് സമ്മര്‍ദ്ദമുണ്ട്. ഇടത്തരം വരുമാനക്കാരായ വരുമാനക്കാര്‍ക്ക് എത്രമാത്രം ഉയര്‍ന്ന നിരക്കാണ് നല്‍കേണ്ടത് എന്ന കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. കടമെടുക്കുന്നതിനുപകരം നികുതി അടിത്തറ കൂടുതല്‍ വിപുലമാക്കി പണം കണ്ടെത്തണം. എന്നാല്‍ അത്തരത്തിലുള്ള സൂചനകളൊന്നും സര്‍ക്കാരില്‍ നിന്നും ലഭ്യമല്ല.

2019ലെ ബജറ്റിനെ ഒക്ടോബര്‍ 9 ന് പ്രഖ്യാപിക്കുമ്പോഴേക്ക് കൂടുതല്‍ അറിയാം. എന്നാല്‍, അടുത്തുതന്നെ അടുത്ത പ്രാദേശിക തെരഞ്ഞെടുപ്പ് വരികയാണ്.അതിനാല്‍ ചെലവുകള്‍ വെട്ടിച്ചുരുക്കിക്കൊണ്ട് വോട്ടര്‍മാരില്‍ ഏതെങ്കിലും വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുമെന്നു തോന്നുന്നില്ല.സാമ്പത്തിക ഉത്തരവാദിത്തത്തിന് പകരം രാഷ്ട്രീയമാകും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുക.നിലനില്‍പ്പിന്റെ ഫിലോസഫിയാണ് ലിയോ വരദ്കര്‍ എന്ന ഇന്ത്യന്‍ വംശജന്‍ ഇപ്പോള്‍ പഠിക്കുന്നത്.ഒരു പക്കാ രാഷ്ട്രീയക്കാരന് അത് കളിച്ചേ മതിയാവു. കരുതിയിരിക്കേണ്ടത് ജനങ്ങളാണ്..പാവം ജനങ്ങള്‍ …!

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top