Friday September 22, 2017
Latest Updates

അയര്‍ലണ്ട് വീണ്ടും ചൂടുള്ള കാലാവസ്ഥയിലേക്ക്

അയര്‍ലണ്ട് വീണ്ടും ചൂടുള്ള കാലാവസ്ഥയിലേക്ക്

ഡബ്ലിന്‍: ശിശിരകാലം ഔദ്യോഗികമായി ആരംഭിച്ചെങ്കിലും അയര്‍ലണ്ട് വീണ്ടും ചൂടുള്ള കാലാവസ്ഥയിലേക്ക്. താപനില ഉയരുമെന്ന് മെറ്റ് എറാന്‍ കാലാവസ്ഥ പ്രവചനം. സെപ്റ്റംബര്‍ മാസം ഏകദേശം അവസാനിച്ചെങ്കിലും സമ്മര്‍ അവസാനിച്ചിട്ടില്ലെന്നാണ് മെറ്റ് എറാന്റെ കണ്ടെത്തല്‍ !. ഈ വാരാന്ത്യത്തോടെ വീണ്ടും ചൂട് കാലാവസ്ഥയിലേക്ക് തന്നെ രാജ്യം തിരിച്ച് പോകും. ചൂട് കാലാവസ്ഥ ആസ്വദിക്കാനും ബീച്ചുകളില്‍ സൂര്യസ്‌നാനം ചെയ്യാനും ഇഷ്ടപ്പെടുന്നവര്‍ക്ക് ശുഭവാര്‍ത്തയാണ് മെറ്റ് എറാനില്‍ നിന്ന് വരുന്നത്. അടുത്ത ആഴ്ച വരെ ചൂട് കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്. 

ശനിയാഴ്ചയോടെ താപനില 15 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഈ താപനില വരുന്ന ചൊവ്വാഴ്ച വരെ നീണ്ടു നില്‍ക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.ഈ വാരാന്ത്യം മുതല്‍ പൊതുവെ വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥ ആയിരിക്കും. താപനില ഈ വര്‍ഷത്തെ ശരാശരി താപനിലയെക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍ താങ്ങാനാകാത്ത ചൂട് ഉണ്ടാകില്ലെന്നും മെറ്റ് എറാന്‍ പ്രവചിച്ചു

Scroll To Top