Monday May 29, 2017
Latest Updates

അയര്‍ലണ്ട് വീണ്ടും ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലേയ്‌ക്കെന്ന് മെറ്റ് എറാന്‍ 

അയര്‍ലണ്ട് വീണ്ടും ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലേയ്‌ക്കെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍: അയര്‍ലണ്ട് വീണ്ടും ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലേക്കെന്ന് കാലാവസ്ഥാ കേന്ദ്രം . 27 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. വെള്ളിയാഴ്ച വരെ ഈ കനത്ത ചൂട് തുടര്‍ന്നേക്കുമെന്നാണ് സൂചന. വെസ്റ്റ് മീത്തിലെ മുള്ളിഗറിലാണ് ഇന്നലെ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ടത്. 26.8 ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില.

കാര്‍ലോ, ടിപ്പെററി എന്നിവടങ്ങളിലും ഇന്നലെ കനത്ത ചൂട് അനുഭവപ്പെട്ടു. ശരാശരി താപനില 25.7 ഡിഗ്രിയാണ് മിക്കയിടങ്ങളിലും രേഖപ്പെടുത്തിയത്. ശനിയാഴ്ചയോടെ മഴ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. ചൂട് കനത്തതോടെ ജനങ്ങള്‍ വീട് വിട്ടു പുറത്തേക്ക് ഇറങ്ങുകയാണ്.ഇന്നലെ രാത്രിയും രാജ്യത്തൊട്ടാകെ ഉയര്‍ന്ന താപനില നിലനിന്നു.

അതേസമയം ഡബ്ലിനില്‍ ഇന്ന് രാവിലെ പുകമഞ്ഞ് വീണ്ടും പ്രത്യക്ഷപ്പെട്ടു.ചില സ്ഥലങ്ങളില്‍ മഴ പെയ്തു

Scroll To Top