Friday January 19, 2018
Latest Updates

അയര്‍ലണ്ട് വിടാന്‍ ഉദ്ദേശ്യമില്ലെന്ന് ആപ്പിള്‍;  നികുതി നല്‍കുന്നുണ്ടെന്നും വിശദീകരണം

അയര്‍ലണ്ട് വിടാന്‍ ഉദ്ദേശ്യമില്ലെന്ന് ആപ്പിള്‍;  നികുതി നല്‍കുന്നുണ്ടെന്നും വിശദീകരണം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാന്‍ യാതൊരു നീക്കവുമില്ലെന്ന് ആപ്പിള്‍.പാരഡൈസ് പേപ്പറുകളില്‍ കഥയില്ലെന്നും ആപ്പിള്‍ വിശദീകരിച്ചു.അയര്‍ലണ്ടിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടില്ല.അമേരിക്കയിലെ നികുതിയിളവുകള്‍ സംരക്ഷിക്കുന്നതിനായി 2015ല്‍ കോര്‍പറേറ്റ് ഘടനയില്‍ മാറ്റം വരുത്തിയിരുന്നു.

അത് എവിടെയെങ്കിലും നികുതി നല്‍കാതിരിക്കുന്നതിനായിരുന്നില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി.വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 35 ശതമാനം വരെ അമേരിക്കയ്ക്ക് നികുതിയിനത്തില്‍ നല്‍കണമെന്ന് ആപ്പിള്‍ പറയുന്നു.നിയമ സ്ഥാപനമായ ആപ്പിള്‍ബൈയില്‍ നിന്നും ചോര്‍ത്തിയ സാമ്പിള്‍ രേഖകളാണ് പാരഡൈസ് പേപ്പറുകളെന്നും ആപ്പിള്‍ വിശദീകരിച്ചു.

പാരഡൈസ് പേപ്പേഴ്സിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഡിയന്‍ നടത്തിയ വിശകലനത്തിനുള്ള പ്രതികരണമെന്ന നിലയിലാണ് ആപ്പിള്‍ പ്രസ്താവന പുറത്തിറക്കിയത്.

പുനക്രമീകരണത്തിന്റെ ഭാഗമായി കമ്പനിയുടെ വ്യവസായത്തിന്റെ പ്രധാന ഭാഗങ്ങള്‍ ജേഴ്സിയിലേക്ക് മാറ്റിയത് കുറഞ്ഞ നികുതി നിരക്ക് മുന്നില്‍ക്കണ്ടാണെന്നായിരുന്നു ഗാര്‍ഡിയന്റെ നിരീക്ഷണം.

എന്നാല്‍ ഇതിലൊന്നും വാസ്തവം ഇല്ലെന്ന് ആപ്പിള്‍ പറയുമ്പോഴും,അയര്‍ലണ്ടിലെ നികുതി വ്യവസ്ഥയില്‍ നിന്നും ജേഴ്സിയിലേയ്ക്ക് മാറ്റിയെന്നത് നിഷേധിക്കുന്നില്ല.നാമമാത്രമായ നികുതിയാണ് അയര്‍ലണ്ടിന് ആപ്പിളില്‍ നിന്നും ലഭിക്കുന്നതും.അതും മാറ്റാനുള്ള ക്രമീകരണങ്ങള്‍ ആപ്പിള്‍ ചെയ്തുവെന്നതിനൊപ്പം അയര്‍ലണ്ടിലെ ഗോള്‍വേയില്‍ ആരംഭിക്കാനിരുന്ന ഡാറ്റാ സെന്റര്‍ പദ്ധതിയെ കുറിച്ച് ഇപ്പോള്‍ മൗനം പാലിക്കുകയുമാണ്.

Scroll To Top