Saturday January 20, 2018
Latest Updates

അയര്‍ലണ്ട് രണ്ടാം തവണയും ലോകത്തിലെ മികച്ച ടൂറിസം കേന്ദ്രം 

അയര്‍ലണ്ട് രണ്ടാം തവണയും ലോകത്തിലെ മികച്ച ടൂറിസം കേന്ദ്രം 

ഡബ്ലിന്‍ :ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി തുടര്‍ച്ചയായ രണ്ടാംവര്‍ഷവും അയര്‍ലണ്ടിനെ തിരഞ്ഞെടുത്തു. മാള്‍ട്ട, പ്രാഗ്, ബാര്‍സിലോന, ഇന്ത്യ തുടങ്ങിയവരുമായി മത്സരിച്ചാണ് അയര്‍ലണ്ട് ഒന്നാമതെത്തിയത്. ബ്രിട്ടനിലെ ഗ്രൂപ്പ് ലീഷര്‍ ആന്‍ ട്രാവല്‍ മാഗസിനാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്.

ആയിരക്കണക്കിനു വായനക്കാരാണ് മികച്ച ടൂറിസം കേന്ദ്രം തിരഞ്ഞെടുക്കാനായി വോട്ട് ചെയ്തത്. ബെര്‍മിങ് ഹാമില്‍ നടന്ന ചടങ്ങില്‍ ടൂറിസം അയര്‍ലണ്ട് പ്രതിനിധികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ബെസ്റ്റ് ഫെറി അവാര്‍ഡും ഐറീഷ് ഫെറീസ് നേടി. മികച്ച കാഴ്ചകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, താമസ സൗകര്യം തുടങ്ങിയ ഘടകങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്.

രണ്ടാം വട്ടവും അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടൂറിസം അയര്‍ലണ്ട് സിഇഒ നിയാല്‍ ഗിബ്ബണ്‍സ് പറഞ്ഞു. സഞ്ചാരികള്‍ക്ക് സാധ്യതകള്‍ ഏറെയുള്ള ഇക്കാലത്ത് അയര്‍ലണ്ടിനെ വ്യത്യസ്തതയുള്ള നാടായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Scroll To Top