Sunday January 21, 2018
Latest Updates

അയര്‍ലണ്ട് പൊണ്ണത്തടിയന്മാരുടെ രാജ്യമാവുമോ ?

അയര്‍ലണ്ട് പൊണ്ണത്തടിയന്മാരുടെ രാജ്യമാവുമോ ?

രണ്ടായിരത്തിമുപ്പതോടു കൂടി യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും പൊണ്ണത്തടിയന്മാരുള്ള രാജ്യമായി അയര്‍ലണ്ട് മാറുമെന്ന് ഇക്കോ ഐ. ആര്‍ടിഇ നെറ്റ്വര്‍ക്കിലുള്ള പ്രശ്സതമായ പരിസ്ഥിതി പ്രധാന്യമുള്ള പരിപാടിയാണ് ഇക്കോ ഐ.

അയര്‍ലണ്ടും മറ്റ് രാജ്യങ്ങളും നേരിടാനിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും പരിപാടിയുടെ ചര്‍ച്ചാ വിഷയങ്ങളാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകളനുസരിച്ചും രണ്ടായിരത്തിമുപ്പതോടു കൂടി യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും പൊണ്ണത്തടിയന്മാരുള്ള രാജ്യം അയര്‍ലണ്ട് ആയി തീരുമെന്ന് വ്യക്തമാക്കുന്നുണ്ട്.

പുതിയ സീരീസില്‍ ഇക്കോ ഐ ചര്‍ച്ച ചെയ്യുന്നത് വായു മലിനീകരണം എങ്ങനെയാണ് കടല്‍ജീവികളെയും മറ്റും ബാധിക്കുന്നതെന്നാണ്.

ഡണ്‍ഗന്‍ സ്റ്റുവര്‍ട്ട് അവതരിപ്പിക്കുന്ന പരിപാടിയില്‍ ഇക്കോളജിസ്റ്റുകളായ ലാറ ഡണ്‍ഗന്‍, ആന്‍ജ മറേ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഏറ്റവും പുതിയ എപ്പിസോഡില്‍ ലാറ ഡണ്‍ഗന്‍ ചര്‍ച്ച ചെയ്യുന്നത് ഓരോരുത്തരുടെയും ദിനചര്യകള്‍ ഏങ്ങനെയാണ് പരിസ്ഥിതിക്കനുസരിച്ച് മാറുന്നതെന്നാണ്. പൊണ്ണത്തടിയന്മാരാകാനുള്ള കാരണവും മറ്റൊന്നല്ലെന്ന് അവര്‍ പറയുന്നു.

Scroll To Top