Monday January 23, 2017
Latest Updates

അയര്‍ലണ്ട് പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു

അയര്‍ലണ്ട് പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു

ഡബ്ലിന്‍: അയര്‍ലണ്ട് പാലസ്തീനെ അംഗീകരിച്ചു. വിദേശകാര്യ മന്ത്രി ചാര്‍ളിഫ്‌ലനാഗന്‍ അറിയിച്ചതാണ് ഇക്കാര്യം. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുകയായിരുന്നു.അയര്‍ലണ്ടിലെ പാലസ്തീന്‍ അനുകൂലികള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. ഇത് സംബന്ധിച്ച് സിന്‍ ഫിന്‍ കൊണ്ടുവന്ന പ്രമേയം സര്‍ക്കാര്‍ ഭേദഗതികള്‍ കൂടാതെ പാസാക്കുകയായിരുന്നു. പ്രമേയത്തെ എതിര്‍ക്കേണ്ടന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നത് ദീര്‍ഘകാലമായിസര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണെന്ന് മന്ത്രി ചാര്‍ളി ഫ്‌ലനാഗന്‍ പറഞ്ഞു.പാലസ്തീനെ അംഗീകരിച്ചു കൊണ്ട് ഒക്ടോബറില്‍ സിനഡ് പ്രമേയം പാസാക്കിയിരുന്നു.പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച 135 രാജ്യങ്ങള്‍ക്കൊപ്പം അയര്‍ലണ്ടും ചേരണമെന്ന് സിനഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചഡയലില്‍ പ്രമേയം പാസാക്കണമെന്നും സിനഡില്‍ ആവശ്യമുയര്‍ന്നിരുന്നു. അയര്‍ലണ്ടിലെ പാലസ്തീന്‍ അംബാസഡര്‍ അഹമ്മദ് അബ്ദുള്‍ റസാക്കും മറ്റ് നയതന്ത്ര പ്രതിനിധികളും ഡയലില്‍ നടന്ന ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും സാക്ഷ്യം വഹിച്ചു.

Scroll To Top