Saturday November 18, 2017
Latest Updates

അയര്‍ലണ്ട് നികുതി വീണ്ടും കുറയ്ക്കാനൊരുങ്ങുന്നുവെന്ന് ട്രംപിന്റെ ഉണ്ടയില്ലാ വെടി!

അയര്‍ലണ്ട് നികുതി വീണ്ടും കുറയ്ക്കാനൊരുങ്ങുന്നുവെന്ന് ട്രംപിന്റെ ഉണ്ടയില്ലാ വെടി!

ഡബ്ലിന്‍:അയര്‍ലണ്ട് കോര്‍പറേഷന്‍ ടാക്‌സ് നിരക്ക് കുറയ്ക്കാന്‍ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രസിഡന്റിന്റെ ഉണ്ടയില്ലാ വെടി. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസായ കോര്‍പറേഷന്‍ ടാക്‌സ് കുറയ്ക്കാനാകില്ലെന്നു കഴിഞ്ഞദിവസം ബജറ്റ് പ്രസംഗത്തില്‍ രാജ്യത്തിന്റെ ധനമന്ത്രി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന.

അമേരിക്ക കോര്‍പറേഷന്‍ ടാക്‌സ് നിരക്ക് കുറയ്ക്കണമെന്ന വാദത്തിന് ബലമേകാനാണ് അയര്‍ലണ്ടിനെ ട്രംപ് കൂട്ടുപിടിച്ചത്. അമേരിക്കയില്‍ 35 ശതമാനമാണ് കോര്‍പറേഷന്‍ ടാക്‌സ്. ഇത് 20 ശതമാനമായി കുറയ്ക്കണമെന്ന നിലപാടിലാണ് ട്രംപ്. കൂടുതല്‍ മത്സരക്ഷമത നേടാന്‍ ഇത് ആവശ്യമാണെന്ന് അദ്ദേഹം വാദിക്കുന്നു. ”ചൈനയില്‍ 15%ആണ് കോര്‍പറേഷന്‍ ടാക്‌സ്. അയര്‍ലണ്ട് 12ശതമാനത്തില്‍നിന്ന് എട്ടുശതമാനമായി ടാക്‌സ് കുറയ്ക്കാന്‍ ഒരുങ്ങുന്നു” എന്നാണ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം ഉണ്ടായത്.

ട്രംപിന്റെ പ്രസ്താവനയില്‍ പക്ഷേ, കണക്കും പിഴച്ചു. അയര്‍ലന്‍ഡില്‍ 12.5% ആണ് കോര്‍പറേഷന്‍ ടാക്‌സ് നിരക്ക്. 12 ശതമാനം എന്നാണ് ട്രംപ് പറഞ്ഞത്.

പക്ഷേ ഇന്ത്യന്‍ ബുദ്ധിയുള്ള ലിയോ വരദ്കര്‍ കോര്‍പറേഷന്‍ ടാക്‌സ് ആറ് ശതമാനത്തിലേക്ക് കുറച്ച് അത്ഭുതം കാട്ടിയാല്‍ അതിലെന്താണ് അതിശയമുള്ളതെന്ന് ചില വിദേശ മാധ്യമങ്ങള്‍ ഇതിനിടെ സംശയം ഉയര്‍ത്തി കഴിഞ്ഞു !

Scroll To Top