Friday January 19, 2018
Latest Updates

അയര്‍ലണ്ട് തീരം ലക്ഷ്യമിട്ട്  ‘ഒഫേലിയ’ ചുഴലിക്കാറ്റ് 

അയര്‍ലണ്ട് തീരം ലക്ഷ്യമിട്ട്  ‘ഒഫേലിയ’ ചുഴലിക്കാറ്റ് 

ഡബ്ലിന്‍:അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ശക്തമായ ചുഴലിക്കാറ്റ് ‘ ഒഫേലിയ’ അയര്‍ലണ്ടിന്റെയും യുകെയുടെയും തീരങ്ങള്‍ ലക്ഷ്യമാക്കി എത്തുന്നു. നിലവില്‍ കാറ്റഗറി രണ്ടിലുള്ള ചുഴലിക്കാറ്റ് തിങ്കളാഴ്ചയോടെ തിരത്ത് എത്തുമെന്നാണ് പ്രവചനം. കാറ്റഗറി രണ്ടില്‍പെട്ട ചുഴലി ശക്തമായ നാശം വിതയ്ക്കാന്‍ ശേഷിയുള്ളവയാണ്. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറില്‍ കാറ്റിന്റെ ശക്തി കുറയാനും സാധ്യതയുണ്ടെന്ന് യുഎസിലെ മിയാമി ആസ്ഥാനമായുള്ള യുഎസ് നാഷനല്‍ ഹുറിക്കേന്‍ സെന്റര്‍ പറയുന്നു.

കാറ്റിന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗം ഉണ്ടാകുമെന്നാണ് ഐറിഷ് നാഷനല്‍ മീറ്ററോളജിക്കല്‍ സര്‍വീസ് മെറ്റ് ഐറീന്‍ പറയുന്നത്. നിലവില്‍ ചുഴലിക്കാറ്റ് പോര്‍ച്ചുഗല്‍ തീരം ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്ന് മെറ്റ് ഐറീന്‍ ഫോര്‍കാസ്റ്റര്‍ ലിസ് വാല്‍ഷ് പറഞ്ഞു.

തീരത്ത് എവിടെയാണ് ചുഴലി എത്തുകയെന്ന് ഇപ്പോള്‍ കൃത്യമായി പ്രവചിക്കാന്‍ കാലാവസ്ഥാ നിരീക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ കാറ്റ് വീശുമെന്നാണ് കരുതുന്നത്.

യുകെയിലെ കാലാവസ്ഥാ നിരീക്ഷകരും ചുഴലിക്കാറ്റിന്റെ നീക്കം നിരീക്ഷിക്കുകയാണ്. ഈ വര്‍ഷം അറ്റ്‌ലാന്റിക്കില്‍ രൂപപ്പെടുന്ന പത്താമത്തെ ചുഴലിക്കാറ്റാണ് ഒഫേലിയ.

Scroll To Top