Thursday January 19, 2017
Latest Updates

അയര്‍ലണ്ട് ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലേക്ക്

അയര്‍ലണ്ട് ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലേക്ക്

hot 3ഡബ്ലിന്‍: അയര്‍ലണ്ട് വീണ്ടും ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലേക്ക്. ചൊവ്വാഴ്ച്ച രാജ്യത്ത് എല്ലായിടത്തും ,താപനില കൂടിയ നിലയിലായിരുന്നു.എല്ലാ ബീച്ചുകളിലേയ്ക്കും ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു.മേല്‍വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ജനം വെയില്‍ ആസ്വദിച്ചു.

കടകളില്‍ ഐസ് ക്രീമുകള്‍ക്കും ,ജ്യൂസിനും വമ്പന്‍ വില്പ്പനയാണ് നടന്നത്.

ബുധനാഴ്ച്ച താപനില 26 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഈ വര്‍ഷം ഈ സമയ ത്ത്പ്രതീക്ഷിക്കപ്പെട്ടിരുന്ന  താപനിലയേക്കാള്‍ 5 മുതല്‍ 6 ഡിഗ്രീ സെല്‍ഷ്യസ് വരെ താപനില കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം സൂചിപ്പിക്കുന്നത്.

മിഡ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളാണ് വരാന്‍ പോകുന്നത്. എന്നാല്‍ അടുത്ത ആഴ്ച താപനില 16 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ ഇടയുണ്ടെന്നും കാലാവസ്ഥ പ്രവചനം സൂചിപ്പിക്കുന്നു.

കടുത്ത ചൂടിനെ പ്രതിരോധിക്കുവാന്‍ സണ്‍ക്രീമുകള്‍ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.hothot 4

Scroll To Top