Thursday February 23, 2017
Latest Updates

അയര്‍ലണ്ട് ക്‌നാനായ സംഗമം മാര്‍ച്ച് 1 ന് ഡബ്ലിനില്‍ :തനിമയുടെ ആഘോഷത്തിന് ഒരുക്കങ്ങളായി

അയര്‍ലണ്ട് ക്‌നാനായ സംഗമം മാര്‍ച്ച് 1 ന് ഡബ്ലിനില്‍ :തനിമയുടെ ആഘോഷത്തിന് ഒരുക്കങ്ങളായി

ഡബ്ലിന്‍: അയര്‍ലണ്ട് ക്‌നാനായാ സംഗമത്തിന് ഡബ്ലിന്‍ വേദിയാകുന്നു. മാര്‍ച്ച് 1 ശനി രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ താലയിലെ കില്‍മന ഹാളിലാണ് സംഗമം നടക്കുന്നത്. ഒരുമയുടെയും തനിമയുടെയും വിശ്വാസനിറവിന്റെയും സന്ദേശമോതി അയര്‍ലണ്ടിലെ എല്ലാ കൗണ്ടികളില്‍ നിന്നും സംഗമത്തിന് അംഗങ്ങളെത്തിച്ചേരും. അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംഗമം. രാവിലെ 10ന് വിശുദ്ധ കുര്‍ബാനയോടെ സംഗമത്തിന് തുടക്കമാകും.

march 111സഭാ പ്രമുഖനായിരുന്ന ക്‌നായി തൊമ്മന്‍ ക്രിസ്തുവര്‍ഷം 345 ല്‍ കൊടുങ്ങല്ലൂരില്‍ കപ്പലില്‍ വന്നിറങ്ങിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് അതിന്റെ പുനരാവിഷ്‌കാരവും സംഗമത്തോടനുബന്ധിച്ച് അരങ്ങേറുന്നു എന്നതും ഇത്തവണത്തെ സവിശേഷതയാണ്.

പുരാതനപ്പാട്ട്, മാര്‍ഗ്ഗം കളി, സ്‌കിറ്റുകള്‍, ക്ലാസിക്കല്‍ ,സിനിമാറ്റിക് ഡാന്‍സുകള്‍ തുടങ്ങിയ വിവിധ കലാപരിപാടികളും സംഗമത്തിലവതരിപ്പിക്കും. പൊതുസമ്മേളനത്തില്‍ പ്രസിഡണ്ട് ബിജു വെട്ടിക്കനാല്‍ അദ്ധ്യക്ഷത വഹിക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡണ്ട് ബിജു വെട്ടിക്കനാല്‍, സെക്രട്ടറി ബിന്ദു ജോമോന്‍ കട്ടിപ്പറമ്പില്‍, ട്രഷറര്‍ സാജുമോന്‍ ജോസ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്
ജോയിച്ചന്‍ ഒഴുകയില്‍ : 0872633441
ജെയ്‌മോന്‍ കിഴക്കേക്കാട്ടില്‍ : 0873424935
ഗ്രേസി മാത്യൂസ് : 0879306534
ബിജു പന്തല്ലൂര്‍ : 0879081779knya fon

 

വാര്‍ത്ത :മാത്യൂസ് ചേലയ്ക്കല്‍ 

Scroll To Top