Sunday July 23, 2017
Latest Updates

അയര്‍ലണ്ട് ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചു

അയര്‍ലണ്ട് ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചു

ഡബ്ലിന്‍: അയര്‍ലണ്ട് ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചു. കഴിഞ്ഞ ഞായറാഴ്ച കറാച്ചി വിമാനത്താവളത്തില്‍ ഭീകരാക്രമാനം ഉണ്ടായ സാഹചര്യത്തിലാണ് അയര്‍ലണ്ട് പാക് പര്യടനം ഉപേക്ഷിച്ചത്. സെപ്റ്റംബറില്‍ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കാനാണ് ഐറിഷ് ടീം പാക്കിസ്ഥാനിലേക്ക് പോകാനിരുന്നത്. എന്നാല്‍ കറാച്ചിയിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പര്യടനം ഉപേക്ഷിച്ചതായി അയര്‍ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് അറിയിച്ചു. 

സെപ്റ്റംബര്‍ ആദ്യ വാരത്തിലാണ് മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. 2009 മാര്‍ച്ചില്‍ പാക്കിസ്ഥാനില്‍ പര്യടനം നടത്തുകയായിരുന്ന ശ്രീലങ്കാന്‍ ടീമിന് നേരെ തീവ്രവാദി ആക്രമണം ഉണ്ടായിരുന്നു. അതിന് ശേഷം പാക്കിസ്ഥാന്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടില്ല. ടീമുകള്‍ക്ക് പാക്കിസ്ഥാനില്‍ സുരക്ഷാ ഭീഷണി ഉണ്ടെന്ന ധാരണ പരന്നതോടെ ഇന്ത്യ ഉള്‍പ്പെടെ ഒരു ടീമും പാകിസ്ഥാനില്‍ കളിക്കാന്‍ സമ്മതിച്ചിരുന്നില്ല. 

ഈ ചീത്തപ്പേര് മാറ്റാനുള്ള ശ്രമത്തിലായിരുന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. വളരെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അയര്‍ലണ്ട് പാകിസ്ഥാനില്‍ കളിക്കാന്‍ സമ്മതിച്ചത്. എന്നാല്‍ കറാച്ചി സ്‌ഫോടനത്തോടെ എല്ലാ ശ്രമങ്ങളും പാഴയിപ്പോയെന്ന് പിസിബി വക്താവ് അഘ അക്ബര്‍ പറഞ്ഞു

Scroll To Top