Thursday November 15, 2018
Latest Updates

അയര്‍ലണ്ട് കൊടും തണുപ്പിലേക്ക് നീങ്ങുന്നു,ആഗോളതാപനത്തെക്കുറിച്ച് ‘മിണ്ടരുതെന്ന് മെറ്റ് ഏറാന്‍ 

അയര്‍ലണ്ട് കൊടും തണുപ്പിലേക്ക് നീങ്ങുന്നു,ആഗോളതാപനത്തെക്കുറിച്ച് ‘മിണ്ടരുതെന്ന് മെറ്റ് ഏറാന്‍ 

ഡബ്ലിന്‍ : അയര്‍ലണ്ട് കൊടും തണുപ്പിലേക്ക് നീങ്ങുന്നു.അയര്‍ലണ്ടിന്റെ ചില ഭാഗങ്ങളില്‍ രാത്രികാലം തണുത്തുറയുകയാണ്.ഈ സീസണിലെ ഏറ്റവും തണുത്തുറഞ്ഞ രാത്രികളാണ് കടന്നുവരുന്നത്.അതേസമയം,റോഡുകളില്‍ കാര്യമായ മഞ്ഞ് വീഴ്ചയുണ്ടാകില്ലെന്നും മെറ്റ് ഏറാന്‍ പറയുന്നു.ഈ വാരാന്ത്യത്തില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 14 മുതല്‍ 18 ഡിഗ്രി വരെ ഉയര്‍ന്നേക്കാമെങ്കിലും രാത്രി താപനില പൂജ്യത്തിലേയ്ക്ക് താഴും.. ശനിയാഴ്ച താരതമ്യേനെ തെളിഞ്ഞ അന്തരീക്ഷം പ്രതീക്ഷിക്കാം.എന്നാല്‍ രാത്രിയില്‍ അറ്റ്ലാന്റിക് തീരപ്രദേശങ്ങളില്‍ മഴ കൂടുതല്‍ വ്യാപകമാകും. ഞായറാഴ്ച രാവിലെയോടെ തെക്കുകിഴക്കന്‍ മേഖലയുള്‍പ്പടെ രാജ്യമൊട്ടാകെ മഴയെത്തും.ഇതൊക്കെ ചേര്‍ന്ന് അടുത്ത ആഴ്ചയിലും രാത്രികാലങ്ങള്‍ തണുപ്പു നിറഞ്ഞതാക്കുമെന്നും മെറ്റ് ഏറാന്‍ നിരീക്ഷിക്കുന്നു.

മെറ്റ് ഏറാന്‍ ജീവനക്കാര്‍ക്ക് സ്ഥാപനത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം

ഇതിനിടെ ആഗോളതാപനത്തെക്കുറിച്ച് മൗനം പാലിക്കണമെന്ന വിചിത്ര നിര്‍ദേശവുമായി മെറ്റ് ഏറാന്‍ അതിന്റെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ആഗോളതാപനമാണ് ഉത്തരവാദിയെന്ന തരത്തിലുള്ള ഉത്തരങ്ങള്‍ നല്‍കരുതെന്നാണ് മെറ്റ് ഏറാന്‍ നല്‍കിയിരിക്കുന്ന ഉപദേശം.

അയര്‍ലണ്ടിലെ കാലാവസ്ഥാ വ്യതിയാനത്തിന് ആഗോള താപനമാണ് കാരണമെന്ന ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തമായ ‘യെസ്’ എന്നോ ‘നോ’ എന്നോ ഉത്തരം നല്‍കരുത്.ചുഴലിക്കാറ്റുകള്‍, വരള്‍ച്ചകള്‍, ഉഷ്ണപ്രവാഹങ്ങള്‍, മഞ്ഞുവീഴ്ചകള്‍ എന്നിവയുണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നു വിശദീകരിക്കുന്ന മാര്‍ഗനിര്‍ദേശ ഡോക്യുമെന്റിലാണ് ഈ ഉപദേശം അടങ്ങിയിരിക്കുന്നത്.

ഇത്തരം കാലാവസ്ഥാ മാറ്റമുണ്ടാകുമ്പോള്‍ അതിനെ ആഗോള താപനവുമായി ബന്ധപ്പെടുത്തുന്ന ചോദ്യങ്ങള്‍ പ്രതീക്ഷിക്കപ്പെടണം.എന്നാല്‍ അതിന് വ്യക്തമായ ഉത്തരം നല്‍കേണ്ടതില്ല-മെറ്റ് ഏറാന്‍ വിശദീകരിക്കുന്നു.മുമ്പത്തേതിനേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് താപനില കൂടുതലാണ് ഇപ്പോള്‍.എന്നാല്‍ അതുകൊണ്ട് അര്‍ഥമാക്കുന്നത് ഒരു ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് കുറവായിരുന്നെങ്കില്‍ ചൂട് ഉയരുമായിരുന്നില്ല എന്നല്ല.കാലാവസ്ഥാ വ്യവസ്ഥിതിയില്‍ മനുഷ്യന്റെ സ്വാധീനം വളരെ വ്യക്തമാണെന്നു ഡോക്യുമെന്റ് വിശദമാക്കുന്നു.

മുഖ്യ കാലാവസ്ഥാ മാറ്റങ്ങള്‍ക്കുള്ള കാരണം ഗ്ലോബല്‍ വാര്‍മിങ്ങ് തന്നെയാണ്. എന്നാല്‍ ഇതിനെ പ്രത്യേക സംഭവങ്ങളുമായി ബന്ധപ്പെടുത്തുന്നതാണ് പ്രശ്നം.കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണതഫലമാണോ അന്തരീക്ഷ മാറ്റങ്ങള്‍ എന്ന് നമുക്ക് പറയാനാവില്ല. എന്നാല്‍ ഒരു മാറ്റം കാലാവസ്ഥയില്‍ പതിവായി സംഭവിക്കുന്ന തരത്തിലാണെങ്കില്‍ അങ്ങനെ പറയാം.മാനുഷിക പ്രവര്‍ത്തനവും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗൈഡ് വളരെ വ്യക്തമായി പറയുന്നു.’കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച മനുഷ്യരുടെ സ്വാധീനം വ്യക്തമാണെന്ന് കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേയ്ഞ്ച് റിപ്പോര്‍ട്ടിന്റെ അഞ്ചാം വിലയിരുത്തല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.’ലോകമെമ്പാടും സമൂഹം കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു.

കിഴക്കന്‍ മഞ്ഞുപാതത്തില്‍ നിന്നുള്ള കാറ്റ്, അയര്‍ലണ്ടിലെ വേനല്‍ച്ചൂട് എന്നിവയെ സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കുന്നതിനുള്ള പുതിയ കാലാവസ്ഥാ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.യൂറോപ്യന്‍ യൂണിയന്‍ പരിസ്ഥിതി വിവര നിയന്ത്രണവുമായി ബന്ധപ്പെട്ട ട്രാന്‍സ്പെരന്‍സി ഗ്രൂപ്പുകളാണ് ഈ രേഖകള്‍ പുറത്തുകൊണ്ടുവന്നത്.കലാവസ്ഥാ വ്യതിയാനങ്ങളെ വിശദീകരിക്കുമ്പോള്‍ അത്ര നസ്സാരമായി യെസ് അല്ലെങ്കില്‍ നോ എന്നോ പറയാനാവുന്നില്ല. അതിനുള്ള സാധ്യത നഷ്ടമായിരിക്കുകയാണെന്ന് മെറ്റ് ഏറാന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ തലവനായ സെമാസ് വാല്‍ഷ് വിശദീകരിച്ചു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top