Monday October 15, 2018
Latest Updates

അയര്‍ലണ്ട് കൊടും തണുപ്പിലേക്ക് ;രാജ്യത്തെമ്പാടും യെല്ലോ ഐസ് അലേര്‍ട്ട് 

അയര്‍ലണ്ട് കൊടും തണുപ്പിലേക്ക് ;രാജ്യത്തെമ്പാടും  യെല്ലോ ഐസ് അലേര്‍ട്ട് 

ഡബ്ലിന്‍:അതിശൈത്യത്തിന്റെ പിടിയില്‍ അയര്‍ലണ്ട് .രാജ്യത്തെമ്പാടും അനുഭവപ്പെടുന്ന കൊടും തണുപ്പിന്റെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്നതിനായി സ്നോ ഐസ് വാണിങ്ങ് പുറപ്പെടുവിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് മെറ്റ് എറാന്‍ സ്നോ വാണിങ്ങ് നല്‍കുന്നത്.
ഇന്നലെ വൈകീട്ട് 4 മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യെല്ലോ വാണിങ്ങ് ബുധനാഴ്ച വൈകീട്ട് 4 വരെയാണ് നില നില്‍ക്കുക.ഏറ്റവും കുറഞ്ഞ താപനിലയിലെത്തുന്നതോടെ മഞ്ഞ് വീഴചയും ശക്തമായിരിക്കും.ഈ വാരം മുഴുവന്‍  ഏറ്റവും കുറഞ്ഞ താപനിലയിലേക്ക് രാജ്യം എത്തുമെന്നും കാലവസ്ഥനിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

റോഡുകളില്‍ ബ്ലാക്ക് ഐസ് ഉണ്ടായേക്കാവുന്നതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഡബ്ലിന്‍ എയര്‍പോര്‍ട്ട്, നോക്ക് എയര്‍പോര്‍ട്ട്, കോര്‍ക്കിലെ ഗ്രാമീണ മേഖല എന്നിവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയാണ്.ഇന്ന് വൈകുന്നേരത്തോടെ താപനില മൈനസ് ഒന്ന് വരെ എത്തിയേക്കാമെന്ന് ടിപ്പററിയിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നു.

Scroll To Top