Thursday July 20, 2017
Latest Updates

അയര്‍ലണ്ട് കെ.സി.വൈ.എല്‍.പ്രഥമ ‘യുവസംഗമം 2017’ ജൂണ്‍ 24 ന് കോര്‍ക്കില്‍

അയര്‍ലണ്ട് കെ.സി.വൈ.എല്‍.പ്രഥമ ‘യുവസംഗമം 2017’ ജൂണ്‍ 24 ന് കോര്‍ക്കില്‍

ഡബ്‌ളിന്‍: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്രെ യുവജന വിഭാഗമായ അയര്‍ലണ്ട് കെ.സി.വൈ.എല്‍ (IKCYL) ജൂണ്‍ 24 ശനിയാഴ്ച കോര്‍ക്കില്‍ വച്ച് ‘യുവസംഗമം 2017’ എന്ന പേരില്‍ ആദ്യ യുവജനകൂട്ടായ്മ സംഘടിപ്പിക്കുന്നു.

ശനിയാഴ്ച രാവിലെ 11 മണിമുതല്‍ വൈകീട്ട് 6 വരെ കോര്‍ക്കിലെ ബിഷപ്‌സ് ടൗണ്‍ ജി. എ. എ. ക്ലബ്ബില്‍ വച്ച് വിവിധ കലാ-കായിക മത്സരങ്ങളും കൂടാതെ ക്‌നാനായ സഭാ ചിരിത്രത്തെക്കുറിച്ചുള്ള അറിവുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന സെമിനാറും ചര്‍ച്ചയും നടത്തപ്പെടുന്നു.

ഫെബ്രുവരിയില്‍ താലാ കില്‍നമന ഹാളില്‍ അരങ്ങേറിയ ‘മുസ്സിരിസ്സ്-345’ എന്ന ക്‌നാനായ കാത്തലിക് മഹാമേളയില്‍ വച്ച് ഫാ.സജി മലയില്‍പുത്തന്‍പുരയില്‍ തങ്ങളുടെ വിശ്വാസ ഐക്യവും പൈതൃകവും പാരമ്പര്യങ്ങളും കാത്തു സംരക്ഷിക്കുന്നതിനുവേണ്ടി അയര്‍ലണ്ട് ക്‌നാനായ കാത്തലിക് യുവജന വിഭാഗമായ IKCYL ന്റെ നവ യുവ നേതൃത്വത്തെ തിരഞ്ഞെടുത്തിരുന്നു.

IKCYL അദ്ധ്യക്ഷയായി സിന്‍ജുമോള്‍ സണ്ണിയും, ഉപാദ്ധ്യക്ഷയായി ബെന്‍സി ബാബുവിനേയും തിരഞ്ഞെടുത്തു. കിരണ്‍ ഷാജുവാണ് സെക്രട്ടറി,ജോയിന്റ്‌സെക്രട്ടറി പ്രീജാമോള്‍ ജോയിയും. ട്രഷററായി ജീന്‍ ജേക്കബ്ബിനേയും കൂടാതെ ഡബ്‌ളിന്‍,കോര്‍ക്ക്, ഡോണിഗല്‍ IKCYL പ്രതിനിധികളായി യഥാക്രമം റെയാന്‍ ജൈമോന്‍, മെറിന്‍ സണ്ണി, ലിപിനി പീനോ എന്നീവരെയും യോഗം തിരഞ്ഞെടുത്തു.

IKCYL ഡയറക്ടേഴ്‌സായി കിസാന്‍തോമസ് കുഞ്ചലക്കാട്ടും ,ഷൈനി ഷാജു പുലിംതൊട്ടിയിലും,
അഡ്വൈസേഴ്‌സായി ജിജോ മാത്യു പാറയില്‍, ജിജു ജോര്‍ജ് തുണ്ടത്തില്‍, വിനോദ് മാത്യു ചേരിയില്‍ എന്നിവരേയും യോഗം ചുമതലപ്പെടുത്തി.

നാടിന്റെ നിറവാര്‍ന്ന ഭൂതകാലങ്ങളില്‍ സ്വന്തം ഇടവകകളില്‍ KCYL ലൂടെ ഞങ്ങളുടെ മാതാപിതാക്കള്‍ പടുത്തുയര്‍ത്തിയ ആ സ്‌നേഹവും, കൂട്ടായമയും പുതുതലമുറക്കാരായ ഞങ്ങളിലൂടെ മുന്നോട്ടു കൊണ്ടു പോകുവാനും AD-345ല്‍ ക്‌നായി തൊമ്മന്‍ കൊളുത്തിയ ദീപശിഖ അണയാതെ കാത്തുസംരക്ഷിക്കുവാനും അയര്‍ലണ്ടിലെ 14 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികളുടെ എല്ലാ ക്‌നാനായ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ജൂണ്‍ 24 ശനിയാഴ്ച കോര്‍ക്കില്‍ വച്ചു നടത്തപ്പെടുന്ന ‘യുവസംഗമം 2017’ ല്‍ പങ്കെടുപ്പിച്ചു സംഗമം വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

NB:-ജൂണ്‍ 4നു മുന്‍പായി എല്ലാ അംഗങ്ങളും വിശദവിവരങ്ങള്‍ ഭാരവാഹികളെ അറിയിക്കണമെന്ന് സംഘടനാ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

SINJUMOL SUNNY : 0862183237.

REYAN JAIMON : 0877993305 .
JEAN JACOB : 0892294998
വാര്‍ത്ത: ഏയ്ഞ്ചല്‍ മരിയ ചാക്കോ

Scroll To Top