Thursday February 23, 2017
Latest Updates

അയര്‍ലണ്ട് കാ ടാലന്റ് മത്സരത്തില്‍ വിജയം മലയാളി പ്രതിഭകള്‍ക്ക് :ശ്രേയാ സുധീര്‍ ,ദിയ ലിങ്ക്വിന്‍സ്റ്റാര്‍,സുജിത് ഗിരിജ,വിഷ്ണു എന്നിവര്‍ ജേതാക്കള്‍

അയര്‍ലണ്ട് കാ ടാലന്റ് മത്സരത്തില്‍ വിജയം മലയാളി പ്രതിഭകള്‍ക്ക് :ശ്രേയാ സുധീര്‍ ,ദിയ ലിങ്ക്വിന്‍സ്റ്റാര്‍,സുജിത് ഗിരിജ,വിഷ്ണു എന്നിവര്‍ ജേതാക്കള്‍

ഡബ്ലിന്‍ :അയര്‍ലണ്ട് കാ ടാലന്റ്മത്സരത്തിലെ മൂന്ന് വിഭാഗങ്ങളിലും വിജയക്കൊടി നാട്ടിയത് മലയാളി പ്രതിഭകള്‍ . ഇന്നലെ യൂനിത്താസിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട ടാലന്റ് ഷോയില്‍ മികച്ച പ്രകടനമാണ് എല്ലാ മത്സരാര്‍ഥികളും കാഴ്ച്ച വെച്ചത്.

സംഗീതവും ,നൃത്തവും,കായിക കലാ വിനോദങ്ങളും അരങ്ങുതകര്‍ത്ത വേദിയില്‍ നിറഞ്ഞു നിന്നത് അയര്‍ലണ്ടിലെ കലാപ്രതിഭകളുടെ അസാധാരണമായ അത്ഭുത നാദ ലാസ്യ നടനങ്ങളായിരുന്നു.ആയിരക്കണക്കിന് കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തിന്റെ ഫലം വന്നപ്പോള്‍ മൂന്ന് ഒന്നാം സ്ഥാനങ്ങളും കേരളത്തിന്റെ ചുണക്കുട്ടികള്‍ നേടി.

1മുതല്‍ 10വയസ്സുവരെയുള്ള വി ഭാഗത്തില്‍ ശ്രേയ സുധീറാണ് ഒന്നാം സ്ഥാനത്തെത്തിയത്.ഒട്ടേറെ മത്സര വേദികളില്‍ മലയാളികള്‍ക്ക് അഭിമാനമായിട്ടുള്ള ശ്രേയയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കാനായി ജഡ്ജസിനു രണ്ടു വട്ടം ആലോചിക്കേണ്ടിവന്നില്ല.20131027_190150

ലോക സംഗീതത്തിന് ഏറെ സംഭാവനകളര്‍പ്പിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ നല്‍കാന്‍ കഴിവുള്ള ഒരു കൊച്ചു പെണ്‍കുട്ടി ന്യൂ ബ്രിഡ്ജില്‍ നിന്നും ഉദയം ചെയ്തത് ആകാംക്ഷയ്ക്ക് യോടെ നോക്കിക്കാണുകയാണ് അയര്‍ലണ്ടിലെ മലയാളികള്‍.ജനപ്രിയ സംഗീതത്തിന്റെ അഴകും വെസ്‌റ്റെണ്‍ മ്യുസിക്കിന്റെ ചടുലതയും ഭാരതീയ ശാസ്ത്രീയ താളങ്ങളുടെ കലാപരതയും കോര്‍ത്തിണക്കി ആസ്വാദക മനസുകളില്‍ കുളിര്‍മഴ പെയ്യിക്കുന്ന ശ്രേയാ സുധീര്‍ എന്ന ഈ കൊച്ചു മിടുക്കി ഭാവിയുടെ താരമാവും എന്നതില്‍ സംഗീതം അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ക്ക് സംശയം ഉണ്ടാവാനിടയില്ല .ആസ്‌ട്രേലിയയിലുള്ള പ്രശസ്ത സംഗീതഞ്ജ ചാരുമതി അയ്യരാണ് ശ്രേയയുടെ ഗുരുനാഥ
, 10മുതല്‍ 17 വരെ ഉള്ളവര്‍ രണ്ടാം വിഭാഗത്തില്‍ ദിയ ലിങ്ക്വിന്‍സ്റ്റാര്‍ വിജയ കിരീടം നേടി. നൃത്ത വേദികളില്‍ ഡബ്ലിന്‍ മലയാളികള്‍ക്ക് സുപരിചിതയായ ദിയ സൂറിച്ചില്‍ നടന്ന കേളി അന്താരാഷ്ട്ര കലാമേളയില്‍ ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്‍ടാം സ്ഥാനവും നേടി അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് ആദ്യമായി റണ്ണര്‍ അപ്പ് സ്ഥാനം കരസ്ഥമാക്കിയിരുന്നു.diya പ്രശസ്ത നര്‍ത്തകിയായ ധന്യാ കിരണിന്റെ (മുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ്) ശിക്ഷണത്തിലാണ് ദിയ ഭരതനാട്യം , കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവ പരിശീലിച്ചത്.
17നു മുകളില്‍ പ്രായമുള്ളവരുടെ മൂന്നാം വിഭാഗത്തില്‍ സുജിത് ഗിരിജ, വിഷ്ണു എം പി എന്നിവര്‍ അടങ്ങിയ ടീമുമാണ് വിജയം കൊയ്തത്.കലാകായിക വിഭാഗങ്ങളില്‍ ആള്‍ റൌണ്ടര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സുജിത് ഗിരിജയും ,വിഷ്ണു എം.പി യുമടങ്ങുന്ന ടീം മെയ് വഴക്കത്തിന്റെയും ആയോധന കലയുടെയും മാസ്മരിക പ്രകടനം നടത്തിയാണ് വിജയ പീഡത്തില്‍ എത്തിയത്.suji

കോര്‍ക്കിലെ സിറ്റി കോളജില്‍ എം ബി എ വിദ്യാര്‍ഥിയായ സുജിത് കോര്‍ക്കില്‍ ഒരു  ഐറിഷ് റസ്‌റ്റോരന്റ്റ് സ്ഥാപനത്തിന്റെ പാട്‌നര്‍മാരില്‍ ഒരാള്‍ കൂടിയാണ്.
വിഷ്ണു ഇപ്പോള്‍ ഡബ്ലിനിലെ ഓസ്‌കാര്‍ ട്രാവല്‍സില്‍ ജോലി ചെയ്യുന്നു.

ഒന്നാം വിഭാഗത്തില്‍ യഥാക്രമം ധര്‍മേന്ദ്ര ബോളി വുഡ് ഡാന്‍സ് സ്‌കൂള്‍ (യൂറേഷ്യ)ധര്‍മേന്ദ്ര ബോളി വുഡ് ഡാന്‍സ് സ്‌കൂള്‍(താല )എന്നിവരും ,രണ്ടാം വിഭാഗത്തില്‍ വിഷ്ണു റാം ,വിഷ്ണു റാം &ഗ്രൂപ്പ് , എന്നിവരും മൂന്നാം വിഭാഗത്തില്‍ ധര്‍മേന്ദ്ര ബോളി വുഡ് ഡാന്‍സ് സ്‌കൂള്‍,മനീഷ് മോസെരി എന്നിവരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.

ഗായിക അങ്കിതാ ശ്യാം ,നര്‍ത്തകി ജൂലി ജേക്കബ് ,സിനിമാ പ്രവര്‍ത്തകന്‍ സിറാജ് സൈദി ,മാരുതി നമ്പി,കഥക് നര്‍ത്തകന്‍ ദേവദത്ത് പസാദ് ,റോസ് ഓഫ് ട്രെലിയിലെ മുന്‍ വിജയി ക്ലയര്‍ കംബമെട്ട് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.പ്രേക്ഷകരുടെ എസ് എം എസ് വോട്ടുകളും വിധി നിര്‍ണ്ണയിക്കുന്നതില്‍ ഒരു ഘടകമായിരുന്നു.

Scroll To Top