Tuesday November 13, 2018
Latest Updates

അയര്‍ലണ്ട് ഇപ്പോള്‍ തേടുന്നത് ഈ മേഖലകളില്‍ ജോലി ചെയ്യുന്നവരെയാണ് …….

അയര്‍ലണ്ട് ഇപ്പോള്‍ തേടുന്നത് ഈ മേഖലകളില്‍ ജോലി ചെയ്യുന്നവരെയാണ് …….

ഡബ്ലിന്‍ : അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യാവസായിക ലോകത്ത് ഭാവിയില്‍ അയര്‍ലണ്ട് എവിടെയായിരിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കേണ്ടിയിരിക്കുന്നു. അയര്‍ലണ്ടില്‍ ഏറ്റവും തൊഴില്‍ സാധ്യതകളുള്ള ഒമ്പത് മേഖലകളെക്കുറിച്ച് ഇന്‍ഡീഡ് നടത്തിയ പഠനം തൊഴിലന്വേഷകര്‍ക്ക് ഏറെ ഗുണകരമാണ്. അവയേതെന്ന് നമുക്ക് പരിചയപ്പെടാം.
1. സൈബര്‍ സെക്യുരിറ്റി എക്സപെര്‍ട്
1200ലേറെ മള്‍ട്ടി നാഷണല്‍ കമ്പനികളുള്ള ഡബ്ളിന്‍ ഒരു ടെക്ക് ഹബ് മാത്രമല്ല,ഉയര്‍ന്ന സൈബര്‍ സെക്യൂരിറ്റി റോളുകളും നിര്‍വഹിക്കാനുള്ള ഇടം കൂടിയാണ്.അടുത്തിടെ ഇന്‍ഡീഡ് നടത്തിയ പഠനം ഇത് കണ്ടെത്തിയിരുന്നു.’ സൈബര്‍ ലോകത്തില്‍ വന്‍പങ്കാളിത്തമാണ് അയര്‍ലണ്ടിനുള്ളത്.അതുകൊണ്ടുതന്നെ വൈദഗ്ധ്യമുള്ള ആളുകളെയാണ് ഇവിടെ വേണ്ടത്.യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി പങ്കിടുന്നുവെന്നതിനാല്‍ മുഖ്യ ലക്ഷ്യകേന്ദ്രം കൂടിയായി മാറുകയാണ് ഇവിടം.ബ്രക്സിറ്റിന്റെ അനന്തരഫലങ്ങള്‍ കൂടിയെത്തുന്നതോടെ കൂടുതല്‍ ആകര്‍ഷണം ഇവിടേക്കാവും.’ഇന്‍ഡീഡ് ഇഎംഇഎ ഇക്കണോമിസ്റ്റ് മരിയാനോ മാമെര്‍ടിനോ പറയുന്നു.

2. ഡാറ്റാ സൈന്റിസ്റ്റ്
സാങ്കേതിതയും ശാസ്ത്രീയതയും സംയോജിക്കുന്ന വൈദഗ്ധ്യം ആര്‍ജിച്ച ഉദ്യോഗാര്‍ഥിക്ക് ഇവിടെ വലിയ ഡിമന്‍ഡാണ്.മാസ് ഇന്‍ഫര്‍മേഷനില്‍ പുതിയ പുതിയ കഥകള്‍ മെനയാന്‍ അവര്‍ക്ക് കഴിയണം.ദ സ്റ്റെം(എസ്ടിഇഎം-സയന്‍സ്,ടെക്നോളജി,എന്‍ജിനീയറിംഗ്,മാത്സ്)സിനാണ് ഇവിടെ ഇപ്പോള്‍ മുഖ്യറോള്‍ നിര്‍വഹിക്കാനുള്ളത്.തൊഴില്‍ വിപണിയില്‍ ഇവരുടെ റേറ്റിങ് വളരെ ഉയരത്തിലാണ്.ഈ വിഷയങ്ങള്‍ പഠിക്കുന്നത് ഭാവിയെയും തൊഴിലിനെയുംസുരക്ഷിതമാക്കും. -മാമെര്‍ടിനോ പറയുന്നു.
3. ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിസ്റ്റ്
ചികില്‍സയിലെ മികവുകൊണ്ടും സംപുഷ്ടമായ ഭക്ഷണശീലം െകാണ്ടും ആളുകളുടെ ആയുസ്സ് കൂടുകയാണ്.അയര്‍ലണ്ടിനെ ആരോഗ്യമേഖലയും അനുദിനം വളരുകയാണ്.85വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെയെണ്ണം അഞ്ച് മടങ്ങാണ് വര്‍ധിച്ചിട്ടുള്ളത്.-സെന്റര്‍ ഫോര്‍ ഏജിംഗ് റിസേര്‍ച് ആന്റ് ഡവലപ്മെന്റ് ഇന്‍ അയര്‍ലണ്ട് നല്‍കുന്ന വിവരമാണ് ഇത്.നഴ്സിങ് പാസായ ഓരോരുത്തര്‍ക്കും നാല് ജോലി വീതം വാഗ്ദാനംചെയ്യപ്പെട്ടിരിക്കുകയാണ് ഇവിടെയെന്ന് ഇന്‍ഡീഡ് ഉറപ്പിച്ച് പറയുന്നു.എ ആന്‍ഡ് ഇ നഴ്സിംഗ് ജോലികള്‍ക്ക് ആളെ കിട്ടാനില്ലാത്ത സ്ഥിതയാണ്.
4 .മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഡിസൈന്‍
ഭാവനാസമ്പന്നരായ പ്രൊഫഷണല്‍സിന് റോബോട്ടുകളൊന്നും ഒരിക്കലും ഭീഷണിയല്ല.സാമൂഹിക ബുദ്ധിപരതയും ആധുനിക മാധ്യമ സാക്ഷരതയും കൃഷിയിറക്കാവുന്ന മികച്ച കഴിവുകളാണെന്നു ഇന്‍ഡീഡ് പറയുന്നു.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനും അനന്തമായ സാധ്യതകളുണ്ട്.ഇനിയും അത് ഏറുകയേയുള്ളു.
5. ഡെലിവറി,ലോജിസ്റ്റിക്സ് മാനേജ്മെന്റ്
വികസനത്തിന്റെ മറ്റൊരു ചക്രവാളമാണ് ഈ മേഖല.അനുദിനം മാറിമറിയുന്ന സാങ്കേതികതകളാല്‍ ഈ മേഖല സംപുഷ്ടമാവുകയാണ്.ഡ്രൈവറിലാത്ത വാഹനങ്ങള്‍, ഡ്രോണ്‍ ഡെലിവറി തുടങ്ങിയ സേവനങ്ങള്‍ മനുഷ്യന്‍ അനുദിനം തേടിക്കൊണ്ടിരിക്കുന്നു.കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഡെലിവറി ഡ്രൈവറുടെ റോള്‍ 83 ശതമാനം കണ്ട് വര്‍ധിച്ചിരിക്കുന്നതായി ഇന്‍ഡീഡ് പഠനം വ്യക്തമാക്കുന്നു.
6. ഹ്യൂമന്‍ റിസോഴ്സ്
ഉയര്‍ന്ന കഴിവുള്ള ആളുകളുടെ ദൗര്‍ലഭ്യമാണ് കമ്പനികള്‍ നേരിടുന്നത്.അതിനാല്‍ ഹ്യൂമന്‍ റിസോഴ്സ് ഉദ്യോഗാര്‍ഥികള്‍, പ്രത്യേകിച്ചും വികാരപരമായ ബുദ്ധികൂര്‍മതയുള്ള ആളുകള്‍ക്ക് ഈ മേഖലയില്‍ ഉന്നതങ്ങളിലെത്താം.

7. ഗിഗ്ഗ് വര്‍ക്കര്‍
സര്‍വതന്ത്ര സ്വതന്ത്രരായി ജോലി ചെയ്യുന്നവരെയാണ് ഗിഗ് വര്‍ക്കേഴ്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.കമ്പനിക്ക് ഇത്തരം ജോലിക്കാരുമായുള്ള ബന്ധം ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കും.ആവശ്യമായ സംഗതികള്‍ നല്‍കി പ്രതിഫലം വാങ്ങി പിരിയുന്നതാണ് ഈ രീതി.ഇതിന് വളരെ വലിയ സാധ്യതയാണുള്ളത്.

8. എഡ്യൂക്കേഷന്‍ ആന്റ് ട്രയിനിംഗ്
വിദ്യാഭ്യാസ പരിശീലന മേഖലയില്‍ അനന്തമായ അവസരങ്ങളുണ്ട്. ഓണ്‍ലൈന്‍ പഠനം അഭിവൃദ്ധിപ്പെടുകയാണ്. അതിലൂടെ ലോകത്തെമ്പാടുമുള്ള പഠിതാക്കളിലെത്താനുള്ള സാധ്യതയാണു കൈവരുന്നത്.ബൂട്ട്ക്യാംപ്സ് പോലുള്ള പരമ്പരാഗതമല്ലാത്ത പഠനശൈലികളും അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ വളര്‍ന്നുവരികയാണ്. കമ്പനികള്‍ അവരുടെ ജീവനക്കാരെ ഇത്തരം പരിശീലനത്തിനായി കുറഞ്ഞകാലത്തേക്ക് വിട്ടയക്കുന്ന രീതിയാണുള്ളത്.ഇത്തരം ക്യാംപുകളില്‍ കോഡിംഗ് പോലെയുള്ളവ അവര്‍ പഠിക്കുന്നു.-മാമെര്‍ടിനോ പറയുന്നു.

9. ഷെഫ്
ഭക്ഷണം എല്ലാവരുടെ ആകര്‍ഷക കേന്ദ്രമാണ്. അതുകൊണ്ടുതന്നെ ഈ രംഗത്തെ തൊഴില്‍ സാധ്യതകളും അനന്തമാണ്.ഭാവനാസമ്പന്നമായ ബുദ്ധിയും സങ്കീര്‍ണമായ കഴിവുകളും ഭാവിയില്‍ ഒരു റോബോട്ടിനും ആര്‍ജിക്കാനാവില്ല.അയര്‍ലണ്ടില്‍ ആവശ്യവും വിതരണവും ഒരിക്കലും പൊരുത്തപ്പെടാത്ത ഒരു വിഭാഗമാണ് ഷെഫിന്റേത് ഇന്‍ഡീഡ് വെബ്സൈറ്റില്‍ ഷെഫുമാരുടെ ജോലികളുടെ പ്രവാഹമാണ് എന്നാണ് കമ്പനി പറയുന്നത്.

Scroll To Top