Saturday November 25, 2017
Latest Updates

അയര്‍ലണ്ട് ഇന്ത്യയിലെ എംബസി സൗകര്യങ്ങള്‍ വിപുലീകരിക്കും,മുംബൈയിലും ഓഫിസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം : വിദേശകാര്യ ജീവനക്കാരെ ഇരട്ടിയാക്കും

അയര്‍ലണ്ട് ഇന്ത്യയിലെ എംബസി സൗകര്യങ്ങള്‍ വിപുലീകരിക്കും,മുംബൈയിലും ഓഫിസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം : വിദേശകാര്യ ജീവനക്കാരെ ഇരട്ടിയാക്കും

ഡബ്ലിന്‍ :ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ തുടര്‍ന്നുണ്ടായേക്കാവുന്ന സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിന്റെ തന്ത്രപരമായ സാന്നിധ്യം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ നീക്കം.

.അയര്‍ലണ്ടിന് എംബസി ഇല്ലാത്തയിടങ്ങളിലും,ആവശ്യമായ മറ്റു സ്ഥലങ്ങളിലും അവ സ്ഥാപിക്കുകയെന്നത് പ്രധാനമന്ത്രിയുടെ ബ്രക്സിറ്റ് പ്ലാനിന്റെ ഭാഗമാണ്.വിദേശകാര്യ ജീവനക്കാരുടെഎണ്ണവും ഉയര്‍ത്തുന്നതിനും തീരുമാനമുണ്ട്.ഇതിന്റെ ഭാഗമായി ന്യൂസിലണ്ടിലും ഇന്ത്യയിലെ മുംബൈയിലും എംബസികള്‍ തുറക്കുന്നതിനെ കുറിച്ച് അടിയന്തരമായി ആലോചിക്കാന്‍ വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നെയ്ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കികഴിഞ്ഞു.അടുത്ത വര്‍ഷത്തോടെ ഇവയുടെ പ്രവര്‍ത്തനം ആരംഭിച്ചേക്കും.

ഇന്ത്യയില്‍ ഇപ്പോള്‍ ന്യൂ ഡല്‍ഹിയില്‍ മാത്രമാണ് ഐറിഷ് എംബസി പ്രവര്‍ത്തിക്കുന്നത്.വാണിജ്യ സാംസ്‌കാരിക തലങ്ങളില്‍ കൂടുതല്‍ സഹകരണമുണ്ടാക്കേണ്ട രാജ്യമാണ് ഇന്ത്യ എന്ന കണ്ടെത്തലാണ് ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് അയര്‍ലണ്ടിനെ പ്രേരിപ്പിക്കുന്നത്.ബാംഗ്ലൂര്‍,കൊല്‍ക്കൊത്ത,മുംബൈ നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ അയര്‍ലണ്ടിന്റെ ഓണററി കോണ്‍സുലേറ്റുകള്‍ പ്രവൃത്തിക്കുന്നുണ്ട്.ഇപ്പോള്‍ ഇവിടെ മാമമാത്രമായ പ്രവര്‍ത്തനങ്ങളെ നടക്കുന്നുള്ളൂ.എന്നാല്‍ എംബസിയുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ സ്വതന്ത്രചുമതലയും,വിസയും,ലൈസന്‌സുകളും ഇഷ്യൂ ചെയ്യുന്നതിനുള്ള സൗകര്യവും മുംബൈയില്‍ ഉണ്ടാകും.

2025ഓടെ അയര്‍ലണ്ടിന്റെ ആഗോള സാന്നിധ്യം ഇരട്ടിയാക്കണമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ വിദേശമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.’ആഗോളതലത്തില്‍ നമ്മുടെ സാന്നിധ്യം അതിശക്തമായി അറിയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.അന്താരാഷ്ട്ര വാണിജ്യവും തൊഴിലും നിക്ഷേപങ്ങളും കാത്തുസൂക്ഷിക്കാന്‍ ഇത് അനിവാര്യമാണ്.അന്താരാഷ്ട്രവേദിയില്‍ നമ്മുടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ നമ്മള്‍ എപ്പോഴും ആഗ്രഹങ്ങളുള്ളവരായിരിക്കണം.2025ഓടെ അയര്‍ലണ്ടിന്റെ വിദേശ സാന്നിധ്യം ഇരട്ടിയാക്കുന്നതിനുള്ള സുവ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.2018മുതല്‍ 25 വരെയുള്ള വ്യക്തമായ ടൈംലൈന്‍ ഇതിനായി വികസിപ്പിക്കണമെന്നും പ്രധാനമന്ത്രിയുടെ കത്ത് ആവശ്യപ്പെടുന്നു.

Scroll To Top