Monday June 25, 2018
Latest Updates

അയര്‍ലണ്ട് ആഹ്‌ളാദപൂര്‍വ്വം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ കനിവുതേടി തെരുവുകളില്‍ അലയുന്നത് മൂവായിരത്തിലധികം കുട്ടികള്‍,ഭവനരഹിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

അയര്‍ലണ്ട് ആഹ്‌ളാദപൂര്‍വ്വം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ കനിവുതേടി തെരുവുകളില്‍ അലയുന്നത് മൂവായിരത്തിലധികം കുട്ടികള്‍,ഭവനരഹിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഡബ്ലിന്‍:ആഘോഷത്തിമിര്‍പ്പില്‍ അയര്‍ലണ്ട് ക്രിസ്മസ് കൊണ്ടാടുമ്പോള്‍ രാജ്യത്ത് അനാഥരായി അലയുന്ന കുട്ടികളുടെ എണ്ണം മൂവായിരത്തിലധികമെന്ന് ഔദ്യോഗികകണക്കുകള്‍.3300 കുട്ടികളാണ് താമസിക്കാന്‍ സ്വന്തം ഭവനമില്ലാതെ മറ്റുള്ളവരുടെ കാരുണ്യം തേടി ജീവിയ്ക്കുന്നതെന്ന് പ്രമുഖ ചാരിറ്റി ഫോക്കസ് അയര്‍ലണ്ടാണ് വെളിപ്പെടുത്തിയത്.രാജ്യത്ത് ഭവനരഹിതരായ 14500 പേരെ ഫോക്കസ് അയര്‍ലണ്ടിന് കഴിഞ്ഞ വര്ഷം സഹായിക്കാന്‍ കഴിഞ്ഞു.എങ്കിലും കുട്ടികള്‍ അടക്കം ഒന്‍പതിനായിരത്തോളം ഇപ്പോഴും ഭവനരഹിതരാണ്.ഫോക്കസ് അയര്‍ലണ്ട് സ്ഥാപക സിസ്റ്റര്‍ സ്റ്റാനിലോസ് കെന്നഡി വെളിപ്പെടുത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭവനരഹിതരായ കുട്ടികളുടെ എണ്ണം ഇരട്ടിയായെന്നാണ് കണക്കുകള്‍.അയര്‍ലണ്ടിലെ ആകെയുള്ള ഭവനരഹിതരായ കുട്ടികളില്‍ അഞ്ചില്‍ മൂന്നു പേരും എട്ടു വയസില്‍ താഴെയുള്ള പിഞ്ചു കുട്ടികളാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്കള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ചു ഇവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്.

രാജ്യത്തെ ആയിരത്തിലധികം കുട്ടികളാണ് അടിയന്തര താവളങ്ങളില്‍ താമസിക്കുന്നത്. ഇതില്‍ 900 പേരും ഡബ്ലിനിലാണുള്ളത്. യഥാര്‍ത്ഥ കണക്കുകള്‍ ഏവരെയും അത്ഭുതപ്പെടുത്തമെന്ന് ഫോക്കസ് അയര്‍ലണ്ടിന്റെ അഡ്വക്കസി ഡയറക്ടര്‍ മൈക്ക് അലന്‍ ചൂണ്ടിക്കാട്ടി. ചാരിറ്റി സംഘടനയായ ഫോക്കസ് അയര്‍ലണ്ട് 636 ഭവനരഹിതരായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്തതിനെ തുടര്‍ന്നാണ് ഇവരില്‍ 63 ശതമാനം പേരും എട്ടു വയസില്‍ താഴെയാണ് കണ്ടെത്തിയത്. ശേഷിക്കുന്നവര്‍ ഒമ്പത് വയസിനും 12 വയസിനുമിടയിലുള്ളവര്‍.

ലൈംഗീക അരാജകത്വത്തിന്റെയും കുടുംബ സംവിധാന തകര്‍ച്ചകളുടെയും ഇരകളാണ് ഇവരില്‍ കൂടുതലും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികളും കണക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.തെരുവില്‍ കഴിയുന്ന കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സഹകരണം നല്‍കണമെന്ന് ഫോക്കസ് അയര്‍ലണ്ട് ആവശ്യപ്പെട്ടു.

Scroll To Top