Wednesday November 22, 2017
Latest Updates

അയര്‍ലണ്ട്…ആരു തന്നു നിനക്ക് ഈ പച്ചപ്പുതപ്പ്….?

അയര്‍ലണ്ട്…ആരു തന്നു നിനക്ക് ഈ പച്ചപ്പുതപ്പ്….?

ഡബ്ലിന്‍ : അയര്‍ലണ്ടിന് ഈ മരതകപച്ച എവിടെനിന്നു കിട്ടി?.ലോകത്തിലെ ഒരു രാജ്യവും ഭൂമിയില്‍ ഇത്രത്തോളം ഹരിതകാന്തിയില്‍മുങ്ങിയിട്ടില്ല.

എന്തായിരിക്കാം ഈ പച്ചപ്പിനു പിന്നിലെ ശാസ്ത്രം.ഭൂമധ്യരേഖയ്ക്കു തെക്കു വടക്കായുള്ള ഈ കിടപ്പ് തന്നെയാവണം.എന്നാല്‍ ഇതേ അക്ഷാംശത്തില്‍ത്തന്നെയുള്ള പോളണ്ടും മറ്റു രാജ്യങ്ങളും മഞ്ഞില്‍ പുതച്ചുനില്‍ക്കുകയാണ്. അപ്പോഴാണ് ഈ ഐറീഷ് പച്ചപ്പ് വാര്‍ത്തയാകുന്നത്.

ഗള്‍ഫ് ചാലിന്റെ മധ്യഭാഗത്തായി അലസമായി കിടക്കുകയാണ് നമ്മുടെ അയര്‍ലണ്ട്.മെക്സിക്കന്‍ തീരത്തു നിന്നുള്ള സുഖശീതളമായ വെള്ളം അയര്‍ലണ്ടിന്റെ തീരങ്ങളെ തരളിതമാക്കുന്നു.അത് മഞ്ഞിനെ ഇല്ലാതാക്കുന്നതോടെ താപനിലയും നേര്‍ത്തതാകുന്നു.

ഗള്‍ഫ് ചാലിനൊപ്പം ധാരാളം വെള്ളമെത്തുന്നു;അതുകൊണ്ട് തന്നെ നല്ല മഴയും. ശരാശരി മഴ തീരങ്ങളില്‍ നിന്നു തീരങ്ങളിലേക്കു വ്യത്യസ്തപ്പെട്ടിരിക്കുന്നു.അയര്‍ലണ്ടിന്റെ കിഴക്കന്‍ തീരങ്ങള്‍ പടിഞ്ഞാറിനേക്കാള്‍ വരണ്ടതാണ്.ഒരു വര്‍ഷം 128 മഴ ദിനങ്ങളാണ് ഡബ്ലിന് ലഭിക്കുന്നത്.നേരേ മറിച്ച് മേയോയിലെ ബെല്‍മുല്ലറ്റില്‍ 193 ദിവസവും മഴയാണ്.ചിന്നംപിന്നം പെയ്തുപോകുന്ന ഈ മഴപോലും പച്ചപ്പിന്റെ മരതകകാന്തിയെ വര്‍ദ്ധിപ്പിക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത് എന്നത് തന്നെ !

Scroll To Top