Thursday October 18, 2018
Latest Updates

അയര്‍ലണ്ട് അതീവ ജാഗ്രതയില്‍,ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു ക്യാല്ലും കൊടുങ്കാറ്റ്: 13 കൗണ്ടികളില്‍ മുന്നറിയിപ്പ്

അയര്‍ലണ്ട് അതീവ ജാഗ്രതയില്‍,ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു ക്യാല്ലും കൊടുങ്കാറ്റ്: 13 കൗണ്ടികളില്‍ മുന്നറിയിപ്പ്

ഡബ്ലിന്‍ : ക്യാല്ലും കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ 13 തീരദേശ കൗണ്ടികളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നു രാത്രി 10 മുതല്‍ നിലവില്‍ വരുന്ന മുന്നറിയിപ്പ് വെള്ളിയാഴ്ച രാവിലെ വരെ ബാധകമാണ്.

ക്യാല്ലും കൊടുങ്കാറ്റിന്റെ വരവ് മെറ്റ് ഏറാന്‍ ഇന്നലെ വൈകുന്നേരത്തോടെ സ്ഥിരീകരിച്ചു. ഐറിഷ് തീരങ്ങളില്‍ 110 മുതല്‍ 130 വരെ കിലോമീറ്ററുകള്‍ വരെ ശക്തമായ കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ആദ്യം കോര്‍ക്ക്, കെറി എന്നിവിടങ്ങളിലാണ് രാത്രി 10 മണിമുതല്‍ ഓറഞ്ച് അലെര്‍ട്ട് ബാധകമാക്കിയത്.പിന്നീട് രണ്ട് മണിക്കൂറിനുശേഷമാണ് ഡോണഗല്‍, ഗോള്‍വേ, മേയോ, സ്ലൈഗോ, ക്ലേര്‍ ഡബ്ലിന്‍, ലൗത്ത്, വെക്‌സ്ഫോര്‍ഡ്, വിക്ലോ, മീത്, വാട്ടര്‍ഫോര്‍ഡ് എന്നീ കൗണ്ടികള്‍ക്കും മുന്നറിയിപ്പ് ബാധകമാക്കിയത്.

അയര്‍ലണ്ടിലെ ബാക്കി എല്ലാ കൗണ്ടികളും യെല്ലോ അലെര്‍ട്ടിലാണ്.

തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 മുതല്‍ 130 കിലോമീറ്റര്‍ വരെ ഉയരും. ചില തീരപ്രദേശങ്ങളിലും ഉയര്‍ന്ന സ്ഥലങ്ങളിലും വേഗത ഇതിലും കൂടിയേക്കാം.വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള തീരപ്രദേശത്ത്  സാന്‍ഡ് ബാഗ്   വിതരണം ചെയ്യുമെന്ന് ഫിംഗല്‍ കൗണ്ടി അറിയിച്ചു.

സമാനമായ തയ്യാറെടുപ്പുകള്‍ മറ്റ് പ്രാദേശിക കൗണ്ടികളും നടത്തുന്നുണ്ട്.മറ്റ് കൗണ്ടികള്‍ക്ക് യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച 12.01ന് ഇത് നിലവില്‍ വരും.വെള്ളിയാഴ്ച 90 മുതല്‍ 110 കിലോമീറ്ററോളം വേഗതയില്‍ തീരത്ത് ശക്തമായ കാറ്റുണ്ടാകും. ഡ്രൈവിംഗില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും വേഗത കുറയ്ക്കുന്നതിനും റോഡില്‍ വളരെ ശ്രദ്ധിക്കണമെന്നും എ എ ഓര്‍മ്മിപ്പിച്ചു.

യാത്രയ്ക്കു മുമ്പ് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് റോഡ് സുരക്ഷ അതോറിറ്റി ഉപദേശിക്കുന്നു. വേലിയേറ്റം വെള്ളപ്പൊക്കമുണ്ടാക്കുമെന്ന് കാലാവസ്ഥാ വിദഗ്ധ ജോനെ ഡോണേലി പറഞ്ഞു.താഴ്ന്ന സമ്മര്‍ദവും ശക്തമായ തീരദേശ കാറ്റും തീരദേശത്ത് വേലിയേറ്റം സൃഷ്ടിക്കുകയാണ് അവര്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top