Wednesday September 26, 2018
Latest Updates

അയര്‍ലണ്ടില്‍ 900000 വീടുകള്‍ പണിയുമെന്ന വാഗ്ദാനവുമായി പ്രകടന പത്രിക ,ഫിയാന ഫാളിനെ ജയിപ്പിച്ചാല്‍ അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി തീരുമോ? 

അയര്‍ലണ്ടില്‍ 900000 വീടുകള്‍ പണിയുമെന്ന വാഗ്ദാനവുമായി പ്രകടന പത്രിക ,ഫിയാന ഫാളിനെ ജയിപ്പിച്ചാല്‍ അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി തീരുമോ? 

ഡബ്ലിന്‍:ഫിയനാ ഫാള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 90000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ഫിയാനാ ഫാളിന്റെ വാഗ്ദാനം.അടുത്ത പൊതു തിരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടിയുടെ പ്രകടന പത്രികയിലാണ് ഈ വാഗ്ദാനമുള്ളത്.

രാജ്യത്തെ താമസസൗകര്യ പ്രശ്നം പരിഹരിക്കുന്നതിനായുള്ള പരിഹാരമായാണ് ഈ പുതിയ പദ്ധതി. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭവന പദ്ധതിയുടെ കരട് നയം പാര്‍ട്ടി പുറത്തുവിടും.

അടുത്ത തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ ആയുധം രാജ്യത്തെ പാര്‍പ്പിട പ്രശ്നം തന്നെ ആയിരിക്കും. ഈ വിഷയം ഉയര്‍ത്തിയാണ് ഫിയന ഫാളും സിന്‍ ഫെനും സര്‍ക്കാറിനെതിരെ രംഗത്തിറങ്ങുകയെന്നും നിലവിലുള്ള സര്‍ക്കാരും പ്രതീക്ഷിക്കുന്നു.

പൊതു സ്വകാര്യ നിക്ഷേപങ്ങള്‍ ഉപയോഗിച്ചാവും ഫിയന ഫാള്‍ മുന്നോട്ട് വെക്കുന്ന ഭരണകൂടം ഭവന പദ്ധതി നടപ്പാക്കുക. നാഷണല്‍ 3 ബില്യണ്‍ യൂറോ വരുന്ന അസറ്റ് മാനേജ് മെന്റ് ഏജന്‍സിയുടെ (നാമ) നിക്ഷേപവും ഇതിനായി പ്രയോജനപ്പെടുത്തും.

വീടുകള്‍ നിര്‍മ്മിക്കുന്നതിനായി സ്വകാര്യ ഡവലപ്പര്‍മാരുമായി കരാറുണ്ടാക്കുമെന്നും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഹൗസിങ് ഏജന്‍സികള്‍ക്കും വേണ്ടി 70 വര്‍ഷത്തേക്ക് ഭൂമി ലീസിനെടുക്കുമെന്നും ഫിയന ഫാള്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നിലവില്‍ ഫിയാനഫാളിന്റെ പിന്തുണയില്ലെങ്കില്‍ ലിയോ വരദ്കര്‍ സര്‍ക്കാര്‍ നിലം പതിയ്ക്കും.സ്വാതന്ത്ര്യം നേടിയതിന് ശേഷം ഏറ്റവും അധികം കാലം അയര്‍ലണ്ട് ഭരിച്ച ഫിയാനാഫാള്‍ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.മുഴുവന്‍ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.ഇനി ഒരു അവസരം വരുമ്പോള്‍ ലിയോ വരദ്കര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഇലക്ഷനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഫിയനാ ഫാള്‍

Scroll To Top