Sunday September 23, 2018
Latest Updates

അയര്‍ലണ്ടില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് പ്രീയം കൂടുന്നു,ആര്‍ക്കും വേണ്ടാതാകുന്നു തനി ഡീസല്‍ കാറുകള്‍ 

അയര്‍ലണ്ടില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് പ്രീയം കൂടുന്നു,ആര്‍ക്കും വേണ്ടാതാകുന്നു തനി ഡീസല്‍ കാറുകള്‍ 

ഡബ്ലിന്‍:ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷനുകളില്‍ ഈ വര്‍ഷം 20 ശതമാനം കുറവ് വന്നതായി സൊസൈറ്റി ഓഫ് ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രീസ് വ്യക്തമാക്കുന്നു. അതേ സമയം പുതിയ പെട്രോള്‍ കാര്‍ രജിസ്‌ട്രേഷനുകളുടെ അളവ് 20 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

പുതിയ ഹൈബ്രിഡ് വില്‍പനയില്‍ 64.9 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഹൈബ്രിഡ് കാറുകള്‍ വളര്‍ച്ചയുടെ പാതയിലാണെന്നും, ഡീസല്‍ വിട്ടു ഹൈബ്രിഡ് കാറുകളിലേക്കു ആളുകള്‍ നീങ്ങുന്നതിന്റെ സൂചനയാണിതെന്നു വ്യക്തമായതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.ഐറിഷ് മാര്‍ക്കറ്റില്‍ ഏറ്റവുമധികം ഹൈബ്രിഡ് കാര്‍ വിറ്റഴിക്കപ്പെടുന്ന കമ്പനി ടൊയോട്ടയാണ്.

പുതിയ കാര്‍ രജിസ്‌ട്രേഷനുകള്‍ 5.5 ശതമാനം കുറഞ്ഞതായാണ് കമ്പനികള്‍ പറയുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ മാത്രം ഇത് 10.5 ശതമാനം കുറഞ്ഞു. കാര്‍ വില്പനയില്‍ കുറവ് സംഭവിച്ചതിനു ബ്രെക്‌സിറ്റ് ഒരു പ്രധാന കാരണമായാണ് കണക്കാക്കുന്നത്. കൂടാതെ മോശം കാലാവസ്ഥയും ഈസ്റ്റര്‍ നേരത്തെ എത്തിയതും ഡിമാന്‍ഡ് കുറയുന്നതിന് കാരണമായി

യുകെ യില്‍ നിന്നുള്ള ഇറക്കുമതി നിരക്ക് 9.45 ശതമാനം ഉയര്‍ന്നിരിക്കുമ്പോഴാണ് രജിസ്‌ട്രേഷന്‍ കുറവ് കാണുന്നത്.

നിസ്സാന്റെ പുതിയ LEAF, ഹ്യുണ്ടായ് ഇയോണിക്, റെനോള്‍ട്ട് സോയി എന്നിവയുടെ വരവ് ഇല്കട്രിക് കാറുകളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതിനു പ്രധാന കാരണമാണ്. ഇതേത്തുടര്‍ന്ന് ഡീസല്‍ കാറുകളുടെ വില്‍പനയില്‍ വീണ്ടും ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.

ഈ വര്‍ഷം വില്പനയില്‍ ഏറ്റവും മുന്‍പന്തിയില്‍ ഫോക്‌സ്വാഗന്‍ ആണ്. ടൊയോട്ട, ഹ്യുണ്ടായ്, ഫോര്‍ഡ്, നിസാന്‍, സ്‌കോഡ, റെനോള്‍ട്ട് , കെ.ഐ.ഏ., മെഴ്‌സിഡീസ്, ഓഡി എന്നിവയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റു കമ്പനികള്‍.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top