Friday June 22, 2018
Latest Updates

അയര്‍ലണ്ടില്‍ സ്ത്രീകളേക്കാള്‍ ഉയര്‍ന്ന വേതനം പുരുഷന്മാര്‍ക്ക്: ഇന്‍ഷ്വറന്‍സ് കവറേജിലും വ്യത്യാസം

അയര്‍ലണ്ടില്‍ സ്ത്രീകളേക്കാള്‍ ഉയര്‍ന്ന വേതനം പുരുഷന്മാര്‍ക്ക്: ഇന്‍ഷ്വറന്‍സ് കവറേജിലും വ്യത്യാസം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനമാണ് നിലനില്‍ക്കുതെന്ന് സര്‍വെ റിപ്പോര്‍ട്ട്. ശമ്പളത്തിന്റെ കാര്യത്തില്‍ 13മുതല്‍ 20 ശതമാനം വരെ അന്തരം ഉണ്ടെന്നാണ് സര്‍വെയില്‍ ബോധ്യപ്പെട്ടത്. ജോലിക്കാരായ സ്ത്രീകളില്‍ 38% പേര്‍ക്കും അവരുടെ ജോലിസ്ഥലത്ത് അല്ലെങ്കില്‍ മറ്റൊരാളുടെ ജോലിസ്ഥലത്ത് നിലനില്‍ക്കുന്ന ഈ വേതന വ്യത്യാസത്തെക്കുറിച്ച് അറിയാമെന്നും അടുത്തകാലത്തു നടത്തിയ സര്‍വേയില്‍ വ്യക്തമായി..അയര്‍ലണ്ടില്‍ ലിംഗപരമായ ശമ്പള വിടവ് വളരെ യാഥാര്‍ഥ്യമാണെന്ന് ഐറിഷ് തൊഴിലാളികളുടെ നാലില്‍ മൂന്നുഭാഗത്തിനും അറിയാം.

അയര്‍ലണ്ടില്‍ പുരുഷന്‍മാരുടേയും വനിതകളുടെ വരുമാനത്തിലെ വ്യത്യാസം 13 മുതല്‍ 20 ശതമാനം വരെയാണെന്നും വിവിധ ഗവേഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട്ുണ്ട്.

ലൈഫ് ഇന്‍ഷ്വറന്‍സ് സംബന്ധിച്ചും പുരുഷന്മാരുടെയും സ്ത്രീകളുടെയും തലത്തില്‍ വ്യത്യാസമുണ്ടെന്ന് ഉപഭോക്തൃ ഡാറ്റകളുടെ പരിശോധന ബോധ്യപ്പെടുത്തുന്നു.സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇന്‍ഷ്വറന്‍സ് പോളിസി തുകയുടെ കാര്യത്തില്‍ 17% മുതല്‍ 49% വരെയാണ് വ്യത്യാസമുള്ളത്

.സിംഗിള്‍-ഡ്യുവല്‍ എന്നതു പരിഗണിക്കാതെ ലൈഫ് കവറിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പുരുഷന്മാരുടെ ഇന്‍ഷ്വറന്‍സ് തുക സ്ത്രീകളേക്കാള്‍ 58,647 യൂറോയുടെ കൂടുതലാണ്.

കൂടുതല്‍ സുതാര്യതയും ലിംഗപരമായ അസമത്വം സംബന്ധിച്ച ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാഴ്ചപ്പാട് പരിഗണിക്കുമ്പോള്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശമ്പളവും ഇന്‍ഷ്വറന്‍സുമടക്കം വിവിധ തലത്തിലുള്ള വിവേചനം പരിഹരിക്കാന്‍ നടപടികളുണ്ടാവുമൊണ് പ്രതീക്ഷിക്കുന്നത്.

Scroll To Top