Monday February 20, 2017
Latest Updates

അയര്‍ലണ്ടില്‍ സാന്താ ഹെലികോപ്റ്ററില്‍ !

അയര്‍ലണ്ടില്‍ സാന്താ ഹെലികോപ്റ്ററില്‍ !

കില്‍ഡയര്‍ :പ്രവാസി മലയാളികള്‍ക്കിടയില്‍ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ച കില്‍ഡയര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിന് സാന്താക്ലോസ് എത്തിയത്‌ഹെലികോപ്റ്ററില്‍ . ഇതോടെ കില്‍ഡയര്‍ മലയാളി കമ്മ്യൂണിറ്റി പ്രവാസി മലയാളി സംഘടനകള്‍ക്കിടയില്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബര്‍ മുപ്പതിന് ഉച്ച കഴിഞ്ഞ് 2.30 ന് ആണ് കില്‍ഡയര്‍ റസ്റ്റിക് റസ്റ്റ് മൈതാനിയില്‍ സാന്താക്ലോസ് പറന്നിറങ്ങിയത്. കില്‍ഡയര്‍ മലയാളി സമൂഹം ഒരുക്കിയ സ്വീകരണത്തിന് ശേഷം ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സമീപത്തുള്ള ഭവനത്തില്‍ കരോള്‍ നടത്തി.

ബ്രൌണ്‍സ്‌റ്റോണ്‍ കമ്മ്യൂണിറ്റി ഹാളില്‍ ഉച്ചക്ക് 12.30ന് ഫാദര്‍ ജോസ് ഭരണികുളങ്ങരയുടെ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയോടു കൂടിയായിരുന്നു ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കം, പരിപാടിയില്‍ വിശിഷ്ടാതിഥികളായി എത്തിയ ഫാദര്‍ ജോസ് ഭരണിക്കുളങ്ങര, സാന്താക്ലോസ്, ഒ ഐ സി സി ഭാരവാഹികളായ ലിന്‍ങ്ക് വിന്‍സ്റ്റാര്‍, ബിജു സെബാസ്റ്റ്യന്‍ എന്നിവരെ ബിനു സൈമന്റെ നേതൃത്വത്തില്‍ ഹാളിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് ഫാദര്‍ ജോസ് ഭരണിക്കുളങ്ങര ക്രിസ്മസ് സന്ദേശം നല്‍കി. ലിന്‍ങ്ക് വിന്‍സ്റ്റാര്‍, ബിജു സെബാസ്റ്റ്യന്‍, കില്‍ഡയര്‍ മലയാളി കമ്മ്യൂണിറ്റിയുടെ കോഡിനേറ്റര്‍ ജിജി ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ വിവിധകലാപരിപാടികളും സ്‌നേഹവിരുന്നും തുടര്‍ന്ന് സമ്മാനദാനവും ഗാനമേളയും നടന്നു.KMC11KMC6KMC12

Scroll To Top