Monday February 20, 2017
Latest Updates

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിയമന നിരോധനം പിന്‍വലിച്ചു : പ്രവാസികള്‍ക്കും പ്രതീക്ഷ

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിയമന നിരോധനം പിന്‍വലിച്ചു : പ്രവാസികള്‍ക്കും പ്രതീക്ഷ

ഡബ്ലിന്‍ : സര്‍ക്കാര്‍ മേഖലയില്‍ നിലവില്‍ ഉണ്ടായിരുന്ന നിയമന നിരോധനം ഐറിഷ് സര്‍ക്കാര്‍ പിന്‍ വലിച്ചു .നീണ്ട നാലുവര്‍ഷത്തെ മരവിപ്പിന് ശേഷം അയര്‍ലണ്ടില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു . സിവില്‍ സര്‍വീസ് വിഭാഗത്തിലേക്കുള്ള സാധ്യത കാണിച്ചുകൊണ്ടുള്ള പരസ്യമാണ് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയത് പ്രവാസികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പേര്‍ക്ക് തൊഴില്‍ അവസരം ഒരുക്കിയേക്കും .ബാങ്കിംഗ് ,ധനകാര്യ മേഖലകളിലും എച്ച് ആറിലും പ്രാവണ്യമുള്ള നിരവധി പ്രവാസികളാണ് നാച്ചുറലൈസേഷനും ,സ്റ്റാമ്പ് 4 കാറ്റഗറിയിലുമായി അയര്‍ലണ്ടില്‍ ഉള്ളത് .

നിയമന നിരോധനം വരുന്നതിനു മുന്‍പ് വിരലില്‍ എണ്ണാവുന്ന ഇന്ത്യക്കാരെ ,നേഴ്‌സിംഗ് ഒഴികെയുള്ള ഐറിഷ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനം നേടിയിരുന്നുള്ളൂ .എന്നാല്‍ 2009 ന് ശേഷമാണ് മലയാളികള്‍ അടക്കമുള്ള യോഗ്യതയുള്ള നിരവധി പ്രവാസികള്‍ക്ക് നാച്ചുറലൈസേഷനും ,സ്റ്റാമ്പ് ഫോറും ലഭിച്ചത് .അത് കൊണ്ട് തന്നെ നിയമന നിരോധന ഉത്തരവ് മാറ്റി പുതിയ അവസരങ്ങള്‍ വരുന്നതില്‍ പ്രവാസികള്‍ക്ക് സന്തോഷിക്കാം
125 ആളുകളെ ഉള്‍പ്പെടുത്തി നിയമനം നടത്തുന്നതിനായാണ് പാനല്‍ അഡ്മിനിസ്‌ട്രെറ്റിവ് ഓഫീസര്‍മാരെ പബ്ലിക് അപ്പോയിന്റ്‌മെന്റ്‌സ് സര്‍വീസ് (പിഎഎസ്) ചുമതലപ്പെടുത്തിയിരിക്കുന്നത് .. 100 ലധികം മേഖലകളില്‍ ജോലി സാധ്യത ഉള്ളതിനാല്‍ തന്നെ ഗ്രാജുവേഷന്‍ കഴിഞ്ഞവര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന മേഖലയാണ് സിവില്‍ സര്‍വീസ്.
കഴിഞ്ഞ ദിവസം മുതല്‍ തന്നെ അറിയിപ്പുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.

പത്രപ്പരസ്യത്തില്‍ കാണിച്ചിരിക്കുന്നത് പോലെ സോഷ്യല്‍ മീഡിയയിലും പബ്ലിക് ജോബ് വെബ്‌സൈറ്റിലും ഈ പരസ്യം ഇന്നലെ മുതല്‍ കാണിച്ചിട്ടുണ്ട്.

പല മേഖലകളില്‍ നിന്നുള്ള കഴിവ് തെളിയിക്കുന്നവരെ നിയമിക്കാനാണ് പിഎഎസ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍, ഇക്‌ണോമിക്‌സ് , ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, ലോ, എച്ച് ആര്‍, ടാക്‌സ് പോളിസി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പ്രധാനമായും ഇക്‌ണോമിക്‌സുമായി ബന്ധപ്പെട്ട രണ്ടു വകുപ്പുകള്‍ ആണ് നിയമനത്തിന് അപേക്ഷകള്‍ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത് – ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, പബ്ലിക് എക്‌സ്‌പെന്റിച്ചര്‍ ആന്‍ഡ് റിഫോം ഡിപ്പാര്‍ട്ട്‌മെന്റ്. പക്ഷെ വിജയികള്‍ക്ക് മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലും സ്‌റ്റേറ്റ് ഓഫീസുകളിലും അപേക്ഷിക്കാവുന്നതാണ്.താല്‍പര്യമുള്ളവര്‍ ഗ്രാജുവേറ്റ്/ട്രെയിനി ഓപ്പര്‍ ച്യൂണിറ്റീസ് എന്ന വിഭാഗത്തില്‍ പബ്ലിക് ജോബ് വെബ്‌സൈറ്റില്‍ ,രജിസ്റ്റര്‍ ചെയ്യണം.

publijobചില പബ്ലിക് സെക്റ്ററുകള്‍ 2009 മുതല്‍ തന്നെ മരവിപ്പിച്ചിരുന്നു. അത്യാവശ്യം വരുന്ന വിഭാഗങ്ങളിലും പ്രധാനപ്പെട്ടവയിലും മാത്രം ഈ മരവിപ്പ് ബാധകമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ എങ്കിലും പുതിയ നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കും എന്ന് തൊഴില്‍ അതോറിറ്റി അറിയിച്ചിരുന്നു.

 

Scroll To Top