Sunday June 24, 2018
Latest Updates

അയര്‍ലണ്ടില്‍ ശൈത്യമെത്തുന്നു;മഞ്ഞു വീഴ്ചയും  വാരാന്ത്യത്തില്‍ അന്തരീക്ഷ താപനില ഇടിയുമെന്നും മെറ്റ് എയ്റാന്‍

അയര്‍ലണ്ടില്‍ ശൈത്യമെത്തുന്നു;മഞ്ഞു വീഴ്ചയും  വാരാന്ത്യത്തില്‍ അന്തരീക്ഷ താപനില ഇടിയുമെന്നും മെറ്റ് എയ്റാന്‍

ഡബ്ലിന്‍: ശൈത്യമെത്തുന്നുവെന്നറിയിച്ച് മെറ്റ് എറാന്‍. വിന്ററിന് മുന്നോടിയായി വാരാന്ത്യത്തില്‍ അന്തരീക്ഷ താപനില ഇടിയുമെന്നും മെറ്റ് എറാന്‍ പ്രവചിക്കുന്നു.

ഇന്ന്,വെള്ളിയാഴ്ച പകല്‍ മേഘാവൃതമായിരിക്കുമെങ്കിലും ചില ഭാഗങ്ങളില്‍ സൗമ്യമായ കാലാവസ്ഥയും ഉണ്ടാകും.താപനില 13 ഡിഗ്രിയിലേയ്ക്ക് വരെയെത്തും.

വെള്ളിയാഴ്ച രാത്രിയാവട്ടെ കാലാവസ്ഥ മോശമാകും.താപനില 3 ഡിഗ്രിയിലേക്ക് താഴേക്ക് വഴുതിപ്പോകും.ഒറ്റരാത്രികൊണ്ട് കാലാവസ്ഥ അടിമുടി മാറുമെന്നു മെറ്റ് എയ്റാന്‍ പറയുന്നു!.

പടിഞ്ഞാറന്‍, വടക്കന്‍ മേഖലകളില്‍ കനത്ത മഴയുണ്ടാകും.മൂന്ന് മുതല്‍ ആറ് ഡിഗ്രി വരെ കുറഞ്ഞ താപനിലയില്‍ മഞ്ഞുവീഴ്ചയും ഉണ്ടായേക്കും.

ശനിയാഴ്ച രാത്രി വലിയ തോതില്‍ തണുത്തുറഞ്ഞ മഞ്ഞു വീഴ്ച ഉണ്ടാകും.വടക്കന്‍ കൗണ്ടികളില്‍ കനത്ത മഞ്ഞു വീഴ്ച പ്രതീക്ഷിക്കാം.തിങ്കളാഴ്ചകനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ തുടങ്ങുന്ന മഴ രാത്രിയോടെ രാജ്യത്തിന്റെ എല്ലാ ഏരിയയിലേക്കും വ്യാപിക്കുമെന്നും മെറ്റ് എയ്റാന്‍ പറയുന്നു.

Scroll To Top